പേരിന് പോലും ഗോൾപോസ്റ്റില്ല; തകർന്ന് മഹരാജാസ് കോളജ് ഹോക്കി ഗ്രൗണ്ട്; ദുരവസ്ഥ

hockeyground-12
SHARE

കിഴക്കമ്പലംകാരന്‍ പി.ആര്‍. ശ്രീജേഷ് വെങ്കലമെഡലുമായി വരുമ്പോഴും സ്വന്തം ജില്ലയിലെ ഹോക്കി ഗ്രൗണ്ടിന്റെ നില പരിതാപകരം. മഹാരാജാസ് കോളജ് ഹോക്കി ഗ്രൗണ്ടിന് പി.ആര്‍.ശ്രീജേഷിന്റെ പേരുനല്‍കണമെന്നു ആവശ്യമുന്നയിക്കുന്നവരെങ്കിലും ഗ്രൗണ്ടിന്റെ നിലവിലെ അവസ്ഥ ഒന്നു കാണണം.  കായിക മന്ത്രി സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയെങ്കലും ഗ്രൗണ്ടിന്റെ ദുരവസ്ഥ ഏറുകയാണ്.

ഒരു ഗോള്‍ പോസ്റ്റെങ്കിലും ഉണ്ടായിരുന്നെങ്കില്‍ കളിയിടമാണെന്നു തിരിച്ചറിയാമായിരുന്നു. ഇതിപ്പോ ഗ്രൗണ്ടാണെന്നാരെങ്കിലും പറഞ്ഞാല്‍ കളിയാക്കുന്നതാണെന്നെ തോന്നു. കാലമെറെയായി മൈതാനം ഉപയോഗശൂന്യമായിട്ട്. ഹോക്കിലവേഴ്സ് ഉള്‍പ്പെടെ പ്രതിഷേധമറിയിച്ചിട്ടും മാറ്റമൊന്നുമില്ല.

ഇതുപോലുള്ള ഗ്രൗണ്ടില്‍ കളിച്ചുപഠിച്ചിട്ടാണ് കായിക പ്രതിഭകള്‍ മികവുതെളിയിക്കുന്നത്. വാഗ്ദാനങ്ങള്‍ക്കപ്പുറം അധികൃതര്‍ ഇക്കാര്യങ്ങള്‍ അറിയാനെങ്കിലും ശ്രമിക്കണമെന്നാണ് പഴയ കായിക താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം. 

MORE IN SPORTS
SHOW MORE
Loading...
Loading...