ഹൃദയാഘാതം; മുൻ ന്യൂസിലൻഡ് താരം ക്രിസ് കെയ്ൻസ് ഗുരുതരാവസ്ഥയിൽ

chris-11
SHARE

ന്യൂസിലൻഡ് മുൻ ക്രിക്കറ്റർ ക്രിസ് കെയ്ൻസ് ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഓസ്ട്രേലിയയിലെ ആശുപത്രിയിൽ കെയ്ൻസ് ഉള്ളതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഹൃദയാരോഗ്യം അപകടാവസ്ഥയിലായതിനെ തുടർന്ന് നിരവധി ശസ്ത്രക്രിയകൾക്ക് കെയ്ൻസ് വിധേയനായിരുന്നു.

ക്രിക്കറ്റ് കരിയറിന്റെ അവസാന കാലം മുതൽ ദുരിത പൂർണമായിരുന്നു കെയ്ൻസിന്റെ ജീവിതം. 2008 ൽ ഒത്തുകളി വിവാദത്തിൽ കുടുങ്ങിയതോടെ പൂർണായും കെയ്ൻസ് കളിയോട് വിട പറഞ്ഞു. ലളിത് മോദിക്കെതിരെ 2012 ൽ അപകീർത്തിക്കേസ് വിജയിച്ചുവെങ്കിലും കേസ് നടത്തി കെയ്ൻസ് പാപ്പരായിരുന്നു. ഒടുവിൽ ബസ് ഷെൽട്ടറുകൾ കഴുകിയും ട്രക്ക് ഓടിച്ചുമാണ് കെയ്ൻസ് വരുമാനം കണ്ടെത്തിക്കൊണ്ടിരുന്നത്. 

MORE IN SPORTS
SHOW MORE
Loading...
Loading...