നീരജിന്‍റെ സ്വപ്നനേട്ടം ഇന്ത്യന്‍ അതലറ്റിക്സിന് പുത്തന്‍ പ്രചോദനം: താരങ്ങള്‍

neeraj
SHARE

നീരജ് ചോപ്രയുടെ സ്വര്‍ണനേട്ടം ഇന്ത്യന്‍ അതലറ്റിക്സിന് പുത്തന്‍ പ്രചോദനമായി മാറുമെന്ന് കേരളത്തില്‍ നിന്നുള്ള ഓളിമ്പിക്സ് അതലറ്റിക് താരങ്ങള്‍. പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ലെങ്കിലും നീരജിന്‍റെ സ്വപ്ന നേട്ടത്തിന് സാക്ഷിയാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു.  ഡല്‍ഹി വിമാനത്താവളത്തില്‍ ലഭിച്ച സ്വീകരണം ഏറെ സന്തോഷം നല്‍കുന്നതാണെന്നും താരങ്ങള്‍ പ്രതികരിച്ചു. 

കേരളത്തില്‍ നിന്നുള്ള താരങ്ങള്‍ ഉള്‍പ്പെടേ ഒളിമ്പിക്സിലെ ഇന്ത്യന്‍ അത്‌ലറ്റിക്സ് ടീം ഇന്നലെ വൈകിട്ടാണ് ടോക്കിയോയില്‍ നിന്ന് മടങ്ങിയെത്തിയത്. വിമാനത്താളത്തില്‍ ലഭിച്ച ആവേശകരമായ സ്വീകരണം പുതിയ അനുഭവമാണെന്ന് താരങ്ങള്‍.  നാനൂറ് മീറ്റര്‍ റിലേയില്‍ ഏഷ്യയിലെ ഏറ്റവും മികച്ച സമയം കുറിച്ചാണ് നോഹ് നിര്‍മല്‍ ടോം, അമോജ് ജേക്കബ് മുഹമ്മദ് അനസ്, അലക്സ് ആന്‍റണി എന്നിരടങ്ങിയ ഇന്ത്യന്‍ ടീം ഫിനിഷ് ചെയ്തത്. 

നീരജ് ചോപ്രയുടെ വിജയത്തിന് പുറമെ അതലറ്റിക്സില്‍ ഇന്ത്യയുടെ ആകെ പ്രകടനം മുന്‍കാലങ്ങളെ അപേക്ഷിച്ച് മികച്ചതായിരുന്നുവെന്ന് ദേശീയ അതലറ്റിക്സ് മുഖ്യപരിശീലകന്‍ പറഞ്ഞു.  ടോക്കിയോ ഒളിമ്പിക്സ് നല്‍കിയ ആവേശവും ആത്മവിശ്വാസവും വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും പ്രചോദനമാകുമെന്നും താരങ്ങള്‍ പറഞ്ഞു. 

MORE IN SPORTS
SHOW MORE
Loading...
Loading...