വെള്ളിത്തിളക്കത്തിൽ തുടങ്ങി; മടക്കം പൊന്നിൻ പ്രഭയോടെ; അഭിമാനം ടീം ഇന്ത്യ

india-08
SHARE

വലിയ സംഘം എന്ന് മുറവിളി കൂട്ടിയവര്‍ക്കിതാ ഇന്ത്യന്‍ കായിക പ്രതിഭകളുടെ സമ്മാനം. ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടവുമായി അവര്‍ ടോക്കിയോയില്‍ നിന്ന് തലയുയര്‍ത്തി മടങ്ങുന്നു. ഒരു സ്വര്‍ണമെന്ന കാത്തിരിപ്പിന് ഫീല്‍ഡിനത്തില്‍ തന്നെ പൊന്നുവീഴ്ത്തിയ ശുഭാന്ത്യം. ഒരു സ്വര്‍ണം, രണ്ടുവെള്ളി, നാല് വെങ്കലവുമടക്കം ഏഴുപതക്കവുമേന്തി അവരെത്തുകയാണ്.  

goldsilver

തുടക്കം വെള്ളിത്തിളക്കത്തോടെ. യാത്രപറയുന്നത് പൊന്‍ പ്രഭയോടെ. ഭാരോദ്വഹനത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകളെ  രജതമണിയിച്ചു മീരാഭായ് ചനു. 21 വര്‍ഷത്തിന് ശേഷം ഭാരോദ്വഹനത്തില്‍ വിശ്വവേദിയിലെ  ഇന്ത്യന്‍ ജയം. അസംകാരി ലവ്‌ലിന ബോര്‍ഗോഹെയ്നിലൂടെ ലണ്ടനുശേഷം റിങ്ങില്‍ ഒരു വിജയം. 

ബാഡ്മിന്റണില്‍ വീണ്ടുമൊരു മെഡല്‍ നല്‍കി പി.വ. സിന്ധു. രണ്ടൊളിംപിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി മടക്കം. 

 41 വര്‍ഷത്തെ  കാത്തിരിപ്പിനാണ് പുരുഷ ഹോക്കി ടീം ടോക്കിയോയില്‍ അറുതിയാക്കിയത്. അതിലൊരു മലയാളിയും തലയുയര്‍ത്തിനിന്നു. 

ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വനിതാ ഹോക്കി ടിം സെമിയിലെത്തി. സൂര്യതേജസോടെ  ജ്വലിച്ച രവികുമാര്‍ ദഹിയ ഗോദയില്‍ നിന്ന് വെള്ളിയെടുത്തു. ബജ്റംഗ് പൂനിയയുടെ വെങ്കലത്തോടെ ഗോദയിലെ ഇന്ത്യന്‍ മികവ് ആവര്‍ത്തിച്ചു.ഗോള്‍ഫില്‍ അദിതി അശോകിന് വെങ്കലം നഷ്ടമായത് നിരാശയായി. പൂര്‍ണ നിരാശയായത് ഷൂട്ടിങ്ങും അമ്പെയ്ത്തും അമ്പേ പാളി. പുതുചരിതമെഴുതിയ ചോപ്രയുടെ വിജയം ത്രസിപ്പിച്ചു. അപ്രപ്യമായതൊന്നുമില്ലെന്ന് വിളിച്ചുപറഞ്ഞു. ഇന്ത്യന്‍ അത്്ലറ്റിക്സില്‍ പുതിയൊരു ജ്വലനത്തിന് തുടക്കമിട്ട പ്രഭ. ഒടുക്കമല്ല. യഥാര്‍ഥ തുടക്കമാണത്.

MORE IN SPORTS
SHOW MORE
Loading...
Loading...