രണ്ട് മില്ല്യൺ പിന്നിട്ട് നീരജിന്‍റെ ഇൻസ്റ്റഗ്രാം; കുതിച്ചെത്തി ആശംസകൾ

neeraj-ionsta
SHARE

ഒളിംപിക് സ്വർണ നേട്ടത്തോടെ ഇന്ത്യക്കാരുടെ അഭിമാനതാരമായി മാറിയ നീരജ് ചോപ്രയ്ക്ക് സമൂഹമാധ്യമങ്ങളിൽ ആശംസകൾ നിറയുന്നു. സമൂഹ മാധ്യമങ്ങളില്‍ നീരജിനെ തേടി പിടിച്ചാണ് ആരാധകരുടെ വരവ്. നീരജിന്‍റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം ഇതിനോടകം തന്നെ രണ്ട് മില്ല്യൺ പിന്നിട്ടു. ഒളിമ്പിക്സ് മത്സരങ്ങൾ തുടങ്ങിയപ്പോള്‍ ഒരു ലക്ഷത്തിനാല്‍പ്പത്തിമൂവായിരം ഫോളോവേഴ്സ് മാത്രം ഉണ്ടായിരുന്നു അക്കൗണ്ടാണ് ഇപ്പോൾ രണ്ട് മില്ല്യൺ ഫോേളാവേഴ്സ് പിന്നിട്ടിരിക്കുന്നത്. രാജ്യത്തിന്‍റെ താരമായി നീരജ് മാറുമ്പോള്‍ സോഷ്യല്‍ ലോകവും നീരജിന്‍റെ കൂടെയാണ്. 

അത്‍ലറ്റിക്സിലെ സ്വര്‍ണനേട്ടം കായികരംഗത്തുള്ളവര്‍ക്കും ഈ രംഗത്തേക്ക് വരുന്നവര്‍ക്കും വലിയ പ്രചോദനമാകുമെന്നാണ് നീരജ് ചോപ്ര പറഞ്ഞത്. മെഡല്‍ നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസം അത്‍ലറ്റുകള്‍ക്ക് ലഭിക്കുമെന്നും ഇത്തരമൊരു നേട്ടം രാജ്യത്തിന് ആവശ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുരുഷൻമാരുടെ ജാവലിൻ ത്രോയിലാണ് ചരിത്രം കുറിച്ച് നീരജ് ചോപ്ര സ്വർണം നേടിയത്. രണ്ടാം ശ്രമത്തിൽ കുറിച്ച 87.58 മീറ്റർ ദൂരമാണ് നീരജിന് സ്വർണം നേടിക്കൊടുത്തത്. നീരജ് ആദ്യ ശ്രമത്തിൽ 87.03 മീറ്റർ ദൂരം പിന്നിട്ടിരുന്നു. ചെക്ക് റിപ്പബ്ലിക് താരങ്ങളായ ജാകൂബ് വാദ്‌ലെഷ് 86.67 മീറ്ററോടെ വെള്ളിയും വെസ്‌ലി വിറ്റെ‌സ്‌ലാവ് 85.44 മീറ്റർ ദൂരത്തോടെ വെങ്കലവും നേടി.

MORE IN SPORTS
SHOW MORE
Loading...
Loading...