‘ബാര്‍സയില്‍ ടിഷ്യൂ പേപ്പറിലൊപ്പിട്ട് തുടങ്ങി; പൊക്കിള്‍ക്കൊടിയേക്കാള്‍ ദൃഢമെന്ന് കരുതി..’

SOCCER-SPAIN-FCB/MESSI
SHARE

വിടവാങ്ങല്‍ പ്രസംഗത്തില്‍ പൊട്ടിക്കരഞ്ഞ് ലയണല്‍ മെസി. ബാര്‍സയുമായുള്ള 21 വര്‍ഷം നീണ്ട ബന്ധത്തിനാണ് അവസാനമായിരിക്കുന്നത്. ബാര്‍സവിട്ട മെസി പിഎസ്ജിയിലേയ്ക്കാണ് പോകുന്നതെന്നാണ് സൂചന. കാലം അങ്ങനെയാണ്. ചിലപ്പോഴൊക്കെ അസംഭവ്യമെന്ന് കരുതിയവയൊക്കെ അങ്ങ് നടത്തിക്കളയും.

പൊക്കിള്‍ക്കൊടിയേക്കാള്‍ ദൃഢമായിരുന്ന ബന്ധമെന്ന് കരുതിയതാണ്. ഇതാ ഈ പ്രസംഗത്തിലൂടെ അത് അവസാനിച്ചു. 13–ാം വയസില്‍ ഒരു ടിഷ്യൂ പേപ്പറിലൊപ്പുവച്ച കരാറില്‍ തുടക്കം. ടീനേജ് സെന്‍സേഷനില്‍ നിന്ന് മെസിയുടെ മടക്കം ഗോട്ടെന്ന നെറ്റിപ്പട്ടത്തോടെ. ലാ ലീഗയും ചാംപ്യന്‍സ് ലീഗും കോപ്പ ഡെല്‍ റേയും ബാലന്‍ ഡി ഓറും ഫിഫ ബെസ്റ്റുമടക്കം ഒരു ക്ലബ് കുപ്പായത്തില്‍ സാധ്യമായതെല്ലാം ബാര്‍സ അയാള്‍ക്ക് സമ്മാനിച്ചു. തിരിച്ച് മെസിയും. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 

ഇവിടെത്തന്നെ തുടരായിരുന്നു എനിക്ക് ആഗ്രഹം. വിടവാങ്ങുകയാണെങ്കില്‍ കൂടി ന്യൂകാംപില്‍ ആര്‍ത്തുവിളിക്കുന്ന ആരാധകരോട് നന്ദി പറഞ്ഞ് മടങ്ങണമെന്നായിരുന്നു ആഗ്രഹം.  അവസാനനിമിഷം വരെ ക്ലബില്‍ തുടരാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എനിക്ക് ആകുന്നത് പോലെ ശ്രമിച്ചു. പക്ഷേ ലാ ലീഗയിലെ നിയന്ത്രണങ്ങള്‍ തിരിച്ചടിയായി. ഈ വേര്‍പിരിയലിന് വഴിവെച്ചത് അതാണ്.

പി എസ് ജിയാണ് പരിഗണനയിലുള്ളതെന്ന് മെസി പറഞ്ഞു. മെഡിക്കല്‍ പരിശോധനകള്‍ക്കായി മെസി പാരിസിലേക്ക് ഉടന്‍ പോയേക്കും.

MORE IN SPORTS
SHOW MORE
Loading...
Loading...