മെഡല്‍ നേ‌ട്ടത്തില്‍ അഭിമാനം; ജീവിതത്തിലെ ധന്യമുഹൂര്‍ത്തം; ശ്രീജേഷിന്‍റെ കുടുംബം

sreejithfamily
SHARE

ഇന്ത്യൻ ഹോക്കി ടീമിന്റെ വെങ്കല നേട്ടത്തിൽ അഭിമാന പുളകിതരായി പി.ആർ ശ്രീജേഷിന്റെ കുടുംബവും നാട്ടുകാരും. മകന്റെ നേട്ടത്തിൽ അഭിമാനമെന്നു മാതാപിതാക്കളും ജീവിതത്തിലെ ധന്യമുഹൂർത്തമെന്ന് ഭാര്യയും പ്രതികരിച്ചു.

വലിഞ്ഞു മുറുകിയ ആകാംക്ഷയുടെ വെങ്കല കമ്പി പൊട്ടിത്തെറിച്ച് മെഡലായ നിമിഷം. ഒളിംപിക് മെഡലെന്ന സ്വപ്ന നേട്ടത്തിലേക്ക് പി.ആർ. ശ്രീജേഷ് ടീമിനെ നയിച്ച ചരിത്രമുഹൂർത്തം . ജർമൻ ആക്രമണത്തെ തട്ടിയകറ്റിയപ്പോൾ കുടുംബാംഗങ്ങളും കുതിച്ചുയർന്നു. സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞു 

ആദ്യം തന്നെ ജർമനി ലീഡ് എടുത്തതോടെ വീട്ടിലും പിരിമുറുക്കമായി. രണ്ടാം ക്വാട്ടറിൽ തിരിച്ചടിച്ചതോടെ ആവേശം. ലീഡ് എടുത്തതോടെ പ്രതീക്ഷ. ശ്രീജേഷിനെ കടന്ന് ഇന്ത്യൻ പോസ്റ്റിൽ കയറിയ ഓരോ ഗോളും കുടുംബത്തിന്റെ നെഞ്ചിൽ കല്ലായി. 

നാൽപത്തിയൊന്നു വർഷത്തെ കാത്തിരിപ്പിനൊടുവിൽ മകനിലൂടെ ഒളിംപിക് മെഡൽ കേരളത്തിലേക്ക്.ജയം ആരുടേതെന്ന കാര്യത്തിൽ ശ്രീജേഷിന്റെ മക്കൾക്കും സംശയമില്ല

മധുരം വിതരണം ചെയ്തും, പടക്കം പൊട്ടിച്ചുമായിരുന്നു ആഘോഷം.മെഡൽ നേട്ടത്തിന് പിന്നാലെ എല്ലാവർക്കും നന്ദിയറിയിച്ച്‌ ശ്രീജേഷിന്റെ വീഡിയോ കോളും .

MORE IN SPORTS
SHOW MORE
Loading...
Loading...