റെക്കോഡുകള്‍ ചിതറിത്തെറിക്കും‍; വേഗക്കാരെ അറിയാം; ജമൈക്ക കുതിക്കുമോ?

jamika
SHARE

നൂറുമീറ്ററില്‍ 2008മുതല്‍ മറ്റൊരു രാജ്യക്കാരെയും ഒളിംപിക്  ജേതാക്കളാകാന്‍ അനുവദിച്ചിട്ടില്ല ജമൈക്ക. പുരുഷ– വിനിതാ വിഭാഗത്തില്‍ കരിബിയന്‍ രാജ്യത്തിന്റെ അപ്രമാധിത്തമാണ് നിലനില്‍ക്കുന്നത്. ഇന്ന് വിശ്വകായികവേദിയില്‍ വേഗമേറിയ വനിതാ താരങ്ങള്‍ ഫൈനലിനിറങ്ങുമ്പോള്‍ ലോകം ഉറ്റുനോക്കുന്നത് ജമൈക്ക നില‍നിര്‍ത്തുമോ, ഇടറി വീഴുമോ എന്നതാണ്.

റെക്കോഡുകള്‍ ചിതറിത്തെറിക്കുന്ന പാച്ചില്‍. നിമിഷാര്‍ധങ്ങളെ പൊട്ടിച്ചെറിയുന്ന വേഗം. വെള്ളിടിപോലൊരു നടുക്കം.

എല്ലാം ചേര്‍ന്നൊരു നൂറുമീറ്റര്‍ മല്‍സരത്തിന്  കാത്തിരിക്കുകയാണ് ലോകം.

വനിതകളില്‍  ജമൈക്കന്‍ കുതിപ്പിന് തന്നെയാണ് സാധ്യത. നിലവിലെ ചാംപ്യന്‍ ഐലൈന്‍ തോംസണ്‍, രണ്ടുവട്ടം ജാതാവായ ഷെല്ലി ആന്‍ ഫ്രേസിയര്‍, ഒപ്പം ഷെറീക്ക ജാക്സണും മികവോടെയുണ്ട്.  സീസണിലെ മികച്ച സമയം 35കാരി ആന്‍ ഫ്രേസിയറുടെ പേരിലാണ്. 10.63 സെക്കന്റ്. 10.70 സെക്കന്റാണ് എലൈന്‍ തോംസന്റെ വ്യക്തിഗത മികവ്. റാങ്കിങില്‍ രണ്ടാമതുള്ള ബ്രീട്ടീഷ് സ്പ്രിന്റര്‍ ഡിന ആഷര്‍ സ്മിത്ത്, മൂന്നാമതുള്ള ഐവറി കോസ്റ്റിന്റെ ജോസി ടാലു എന്നിവരും വേഗക്കാരാകാനുള്ള മത്സരത്തിനുണ്ട്.  ഞായറാഴ്ചയാണ് പുരുഷ ഫൈനല്‍. 

MORE IN SPORTS
SHOW MORE
Loading...
Loading...