ടേബിള്‍ ടെന്നിസില്‍ രണ്ട് സ്വര്‍ണം; 4 ഒളിംപിക്സ് മെഡല്‍; ഇതിഹാസമായി മാ ലോങ്

chinamalog
SHARE

ഒളിംപിക്സ് ചരിത്രത്തില്‍ ടേബിള്‍ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ രണ്ട് സ്വര്‍ണം നേടുന്ന ആദ്യതാരമായി ചൈനീസ് ഇതിഹാസം  മാ ലോങ്.  ലോങ്ങിന്റെ നാലാം ഒളിംപിക്സ് മെഡലാണിത്. 

തൊട്ടതെല്ലാം പൊന്നാക്കിയ ഇതിഹാസത്തിന് മുന്നില്‍ തല കുനിക്കാത്ത ടൂര്‍ണമെന്റുകളില്ല. നേട്ടത്തിന്റെ പട്ടികയ്ക്ക് കനം നല്‍കി സിംഗിള്‍സില്‍ രണ്ടാം ഒളിംപിക്സ് സ്വര്‍ണം. മറികടന്നത് ചൈനയുടെ തന്നെ യുവതാരത്തെ.

വര്‍ഷങ്ങള്‍ നീണ്ട കൃത്യമായ ട്രെയിനിങ്ങിലൂടെയാണ് ചൈന മാ ലോങ്ങിന്റെ കഴിവിനെ വളര്‍ത്തിയെടുത്തത്. പത്താംവയസില്‍ ബേബി കപ്പ് ജയിച്ചതോടെ കു‍ഞ്ഞു മാ ലോങ്ങിന്റെ കഴിവ് തിരിച്ചറിഞ്ഞു. 11–ാംവയസില്‍ പരിശീലനത്തിനായി ആന്‍ഷനില്‍ നിന്ന് ബീജിങ്ങിലേക്ക് പറിച്ച് നടപ്പെട്ടു. 

13-ാംവയസില്‍ ലിയോമിങ് പ്രൊവിന്‍ഷ്യല്‍ ടീമിനൊപ്പം ചേര്‍ന്നു. ബീജിങ് നഗരം അയാളിലെ ടേബിള്‍ ടെന്നിസ് താരത്തിന് വേണ്ട വെള്ളവും വളവും ആവശ്യാനുസരണം നല്‍കി. തൊട്ടടുത്ത വര്‍ഷം ജൂനിയര്‍ താരങ്ങളുടെ റാങ്കിങ്ങില്‍ 20–ാമത്. ചൈനീസ് ബി ടീമിലേക്ക് പ്രവേശനം.

15–ാം വയസില്‍സ്വപ്ന സാഫല്യം. സീനിയര്‍ എ ടീമില്‍ ഇടം. 17–ാം വയസില്‍ കിരീടമുയര്‍ത്തിയ മാ ലോങ് പ്രായം കുറഞ്ഞ ലോകചാംപ്യനായി. അതേ വര്‍ഷം ഏഷ്യന്‍ ചാംപ്യന്‍ഷിപ്പും.  പിന്നെ കണ്ടത് ദ് ഡിക്റ്റേറ്റര്‍ ലോകം അടക്കി വാഴുന്നത്. 

ഏറ്റവും കടുതല്‍ സമയം ലോക ഒന്നാംനമ്പര്‍. 64 മാസം. മൂന്ന് വട്ടം ലോകചാംപ്യന്‍. ടേബിള്‍ ടെന്നിസിലെ എല്ലാ കിരീടങ്ങളും നേടിയെടുത്ത താരം. തുടര്‍ച്ചയായ അഞ്ച് ഐടിടിഎഫ് ടൂര്‍ണമെന്റ് ജയങ്ങള്‍. 

കരുത്തുറ്റ ഫോര്‍ഹാന്‍ഡ് ഷോട്ടുകള്‍ അയാളെ കൂടുതല്‍ അപകടകാരിയാക്കി. ട്രിക്ക ലൂപിങ് ഷോട്ടുകള്‍ എതിരാളികളെ തറപറ്റിച്ചു. പേരുപോലെ എതിരാളിയെ ചുട്ടെരിക്കുന്ന ഡ്രാഗനായി അയാള്‍. പക്ഷേ ടേബിള്‍ ടെന്നിസ് ദേശീയ ഗെയിമായ ചൈനയുടെ നാഷ്ണല്‍ ഹീറോയാണ് അയാള്‍.

MORE IN SPORTS
SHOW MORE
Loading...
Loading...