ആവേശം, ആഹ്ലാദം, മധുരപ്രതികാരം..; ലവ് യൂ ലവ്​ലിന

AP07_27_2021_000118A
SHARE

ആറുദിവസത്തെ മെഡല്‍ വരള്‍ച്ചയ്ക്ക് ശേഷമാണ് ലവ്‍ലിന ഇന്ത്യക്ക് ആവേശമാകുന്നത്. ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്ന ഈ വിജയം ലവ്‍ലിനയുടെ ഒരു മധുര പ്രതികാരംകൂടിയാണ്

ലവ് യു ലവ്‍ലിന.... മറ്റെന്ത് പറഞ്ഞാണ് ഇന്ന് നിന്നോട് നന്ദി പറയുക.. 130 കോടി ഇന്ത്യക്കാരുടെ നന്ദി...  ഇടിക്കൂട്ടില്‍ ചൈനീസ് തായ്പെയ് താരം നീന്‍ ചിന്‍ ചെന്നിനെ തോല്‍പ്പിച്ച്  നീ ആകാശത്തേക്ക് കൈ ഉയര്‍ത്തിയപ്പോള്‍ ഞങ്ങളും ആവേശത്തിലായിരുന്നു.. മെഡല്‍ വര്‍ള്‍ച്ചയുട  കാര്‍മേഘങ്ങള്‍ക്കുമേല്‍ വിജയം പഞ്ചുചെയ്ത് കയറിയ നിമിഷം 2018 ലോക ചാംപ്യന്‍ഷിപ്പില്‍ നിന്നെ തോല്‍പിച്ച ചെന്നിനെ തന്നെ കീഴടക്കി തന്നെ നീ മെഡലുറപ്പിച്ചതില്‍ വലിയ സന്തോഷം. വിജയക്കുതിപ്പിനിടയിലെ ഒരു മധുര പ്രതികാരം. 

കിക്ക് ബോക്സിങ്ങില്‍ കരിയര്‍ തുടങ്ങിയ നീ നോക്കൗട്ടിന്റെ സമ്മര്‍ദങ്ങളെ കിക്ക് ചെയ്ത് പുറത്താക്കുന്നതും ഞങ്ങള്‍ കണ്ടു. ലവ്‍ലിന... നമുക്ക് ഇനി രണ്ട് മല്‍സരം കൂടിയുണ്ട്. ഒരു ഒളിംപിക് സ്വര്‍ണം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. വനിതാ ദിനാശംസയില്‍ നീ പറഞ്ഞതുപോലെ സ്വപ്നങ്ങളെല്ലാം പൂര്‍ത്തിയാകട്ടെ... 130 കോടി ഇന്ത്യന്‍ ജനത്ക്ക് പ്രചോദനമാകട്ടെ... വീണ്ടും ലവ് യു ലവ്‍ലിന

MORE IN SPORTS
SHOW MORE
Loading...
Loading...