ഇടിക്കൂട്ടിലെ ഇന്ത്യൻ പ്രതീക്ഷ; രണ്ടാം മെഡല്‍ ഉറപ്പിക്കാന്‍ ലവ‍്​ലിന

lovelina
SHARE

ടോക്കിയോയില്‍ ഇന്ത്യയുടെ രണ്ടാം മെഡല്‍ ഉറപ്പിക്കാന്‍ ലവ‍്​ലിന ബോര്‍ഗോഹെയ്ന്‍ നാളെ ഇറങ്ങും.  69 കിലോ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ലോകചാംപ്യനാണ് ലവ‍്​ലിനയുടെ എതിരാളി. സെമിഫൈനലിലെത്തിയാല്‍ വെങ്കലമെഡല്‍ ഉറപ്പിക്കാം. 

ബോക്സിങ്ങില്‍ മെഡലുറപ്പിച്ച് ലവ്‍ലിന... നാളെ 130 കോടി ഇന്ത്യന്‍ ജനത റിങ്ങിലേക്ക് കാതോര്‍ക്കുന്നത് ഈ വാര്‍ത്തയ്ക്കുവേണ്ടിയാകും. ഇടിക്കൂട്ടില്‍ ചൈനീസ് തായ്പെയ് താരം നീന്‍ ചിന്‍ ചെന്നിനെ തോല്‍പ്പിച്ച് ലവ്‍ലിന ആകാശത്തേക്ക് കരങ്ങളുയര്‍ത്തുന്ന നിമിഷത്തിനായി..ആദ്യ റൗണ്ടില്‍ ബൈ നേടി രണ്ടാം റൗണ്ടില്‍ ജര്‍മന്‍ താരത്തെ കടുത്ത പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് ഇരുപത്തിമൂന്നുകാരി  ലവ്‍ലിന ക്വാര്‍ട്ടറിനിറങ്ങുന്നത്

മുന്‍ ലോക ചാംപ്യന്‍കൂടിയായ നീന്‍ ചിന്‍ ചെന്നിനെ കീഴടക്കി മെഡലുറപ്പിക്കുക എന്നത് അത്ര എളുപ്പമല്ല, 2018 ലോക ചാംപ്യന്‍ഷിപ്പില്‍ ലവ്‍ലിനയെ തോല്‍പ്പിച്ചിട്ടുള്ള ചെന്നിനെ പഞ്ച് ചെയ്ത് പുറത്താക്കിയാന്‍ അതൊരു മധുരപ്രതീകാരം കൂടിയാകും.

നീന്‍ ചിന്‍ ചെന്‍ കരുത്തയാണ്... പക്ഷേ ആ കരുത്തിനെ സ്നേഹം കീഴടക്കുമെന്ന് പ്രതീക്ഷിക്കാം... പണ്ടെപ്പഴോ ലവ്‍ലിന ഇന്‍സ്റ്റഗ്രാമില്‍ കുറച്ച വരികള്‍ കടമെടുത്ത് അവസാനിപ്പിക്കാം... എല്ലാം ദിവസവും നിങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കാനാവില്ല...പക്ഷേ ഇന്നലത്തെക്കാള്‍ മികച്ചതായിരിക്കണം ഇന്നത്തെ നിങ്ങള്‍... 

MORE IN SPORTS
SHOW MORE
Loading...
Loading...