റിയോയില്‍ കൈവിട്ട സ്വര്‍ണം ടോക്കിയോയില്‍ നേടുമോ?; സിന്ധുവിൽ കണ്ണ് നട്ട് രാജ്യം

PTI07_29_2021_000011A
SHARE

ക്വാര്‍ട്ടറില്‍ അകാനെ യമാഗുച്ചിയാണ് സിന്ധുവിന്റെ എതിരാളി. ഒരു ഗെയിം പോലും നഷ്ടപ്പെടുത്താതെയാണ് സിന്ധുവിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. 

ടോക്കിയോയില്‍ സ്വര്‍ണമെഡല്‍ തേടിയുള്ള സിന്ധുവിന്റെ പ്രയാണം തുടരുകയാണ്. ഡാനിഷ് താരം മിയ ബ്ലിക്ഫെല്‍റ്റ് സിന്ധുവിന് ഒരുഘട്ടത്തില്‍ പോലും വെല്ലുവിളിയായില്ല. ആദ്യഗെയിം 21–15ന് സ്വന്തം. രണ്ടാംഗെയിം 21–13ന് സിന്ധു ഉറപ്പിച്ചതോടെ ക്വാര്‍ട്ടറിലേക്കുള്ള വഴി തുറന്നു.

വെറും 41 മിനിറ്റുകള്‍ മാത്രമാണ് എതിരാളിയെ വീഴ്ത്താന്‍ സിന്ധുവിന് വേണ്ടി വന്നത്. ബാഡ്മിന്റണില്‍ ഇന്ത്യയുടെ അവശേഷിക്കുന്ന മെഡല്‍ പ്രതീക്ഷയാണ് സിന്ധു. റിയോയില്‍ മാരിന് മുന്നില്‍ കൈവിട്ട സ്വര്‍ണം ടോക്കിയോയില്‍ നേടുകയാണ് ലോക ചാംപ്യന്റെ ലക്ഷ്യം.

MORE IN SPORTS
SHOW MORE
Loading...
Loading...