പ്രകടനമികവ് പോര; മലയാളി താരം മല്‍സരിക്കുന്നതില്‍ ആശയക്കുഴപ്പം

athlet
SHARE

ഇന്ത്യയില്‍ നടന്ന അവസാന ട്രയല്‍സില്‍ താരത്തിന്റെ പ്രകടനം ശരാശരിയായിരുന്നു. ഒളിംപിക്സിനെത്തുമ്പോള്‍ മികവിലെത്തും എന്ന പ്രതീക്ഷയിലാണ്  പ്രത്യേക പരിഗണനയില്‍ ടീമില്‍  ഉള്‍പ്പെടുത്തിയത്. എന്നാല്‍ ടോക്കിയോയിലെത്തിയിട്ടും പ്രാക്ടീസ് സെഷനില്‍ വ്യകതിഗത മികവിനൊപ്പമെത്താന്‍ പോലും താരത്തിനായിട്ടില്ല. ഈ സാഹചര്യത്തിലാണ് അത്ലറ്റിക് ഫെഡറേഷന്‍ പുരോഗതി വിലയിരുത്തുന്നത്.  മികവിലേയ്ക്കുയരാത്തതില്‍ ചീഫ് കോച്ചിനും സമ്മര്‍ദമുണ്ട്. മല്‍സരത്തിന് ഒരാഴ്ചകൂടി അവശേഷിക്കുന്നതാണ് പ്രതീക്ഷ. ശരാശരിയിലും താഴെയാണ് പ്രകടനമെങ്കില്‍ അത് ഇന്ത്യന്‍ അത്ലറ്റിക്സിനുതന്നെ കളങ്കമാകും എന്നതും കണക്കിലെടുക്കുന്നുണ്ട്. 

MORE IN SPORTS
SHOW MORE
Loading...
Loading...