പ്രകടനമികവില്ല; മലയാളി താരം മത്സരിക്കുന്നതിൽ ആശയക്കുഴപ്പം

olympics-india-2
SHARE

ടോക്കിയോ ഒളിംപികസില്‍ മലയാളി താരം മല്‍സരിക്കുന്നതില്‍ ആശയക്കുഴപ്പം. പ്രാക്ടീസ് സെഷനില്‍ പ്രകടനമികവില്ലാത്തതാണ് കാരണം. പുരോഗതി വിലയിരുത്തിയ ശേഷം ഇന്ത്യന്‍ അത്്ലറ്റിക് ഫെഡറേഷന്‍ അന്തിമ തീരുമാനം എടുക്കും.

ഇന്ത്യയില്‍ നടന്ന അവസാന ട്രയല്‍സില്‍ താരത്തിന്റെ പ്രകടനം ശരാശരിയായിരുന്നു. ഒളിംപിക്സിനെത്തുമ്പോള്‍ മികവിലെത്തും എന്ന പ്രതീക്ഷയിലാണ്  പ്രത്യേക പരിഗണനയില്‍ ടീമില്‍  ഉള്‍പ്പെടുത്തിയത്. എന്നാല്‍ ടോക്കിയോയിലെത്തിയിട്ടും പ്രാക്ടീസ് സെഷനില്‍ വ്യകതിഗത മികവിനൊപ്പമെത്താന്‍ പോലും താരത്തിനായിട്ടില്ല. ഈ സാഹചര്യത്തിലാണ് അത്്ലറ്റിക് ഫെഡറേഷന്‍ പുരോഗതി വിലയിരുത്തുന്നത്.  മികവിലേയ്ക്കുയരാത്തതില്‍ ചീഫ് കോച്ചിനും സമ്മര്‍ദമുണ്ട്. മല്‍സരത്തിന് ഒരാഴ്ചകൂടി അവശേഷിക്കുന്നതാണ് പ്രതീക്ഷ. ശരാശരിയിലും താഴെയാണ് പ്രകടനമെങ്കില്‍ അത് ഇന്ത്യന്‍ അത്്ലറ്റികസിനുതന്നെ കളങ്കമാകും എന്നതും കണക്കിലെടുക്കുന്നുണ്ട്. 

MORE IN SPORTS
SHOW MORE
Loading...
Loading...