ആദ്യ ഇരട്ടസ്വര്‍ണം നേടി ഓസ്ട്രേലിയയുടെ 20കാരി അരിയാന്‍ റ്റിറ്റ്മസ്

Arianetitmus
SHARE

ടോക്കിയോ ഒളിംപിക്സിലെ ആദ്യ ഇരട്ടസ്വര്‍ണം ഓസ്ട്രേലിയയുടെ 20കാരി അരിയാന്‍ റ്റിറ്റ്മസിന്. 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഒളിംപിക്സ് റെക്കോര്‍ഡോടെയാണ് രണ്ടാം സ്വര്‍ണം നേടിയത്. 400 മീറ്ററിലും അരിയാന്‍ സ്വര്‍ണം നേടിയിരുന്നു.

പത്തുമീറ്റര്‍ മാത്രം േശഷിക്കെ ഒരു കുതിപ്പ്.  ടോക്കിയോ ഒളിംപിക്സ് ചരിത്രത്തിലേയ്ക്ക് പേരെഴുച്ചേര്‍ത്ത് അരിയാന്‍ റ്റിറ്റ്മസ് നീന്തിക്കയറി. കൂടെ ഒളിംപിക്സ് റെക്കോര്‍ഡും. ഇതിഹാസം ഇയാന്‍ തോര്‍പ്പിന് ശേഷം  ഫ്രീസ്റ്റൈല്‍ ഡബിള്‍ നേടുന്ന ആദ്യ ഓസ്ട്രേലിയക്കാരിയായി റ്റിറ്റ്മസ്.   അമേരിക്കയുടെ കേറ്റി ലെഡെക്കിയ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളി 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സ്വര്‍ണം നേടിയാണ് അരിയാന്‍ വരവറിയിച്ചത് 

എണ്ണൂറ് മീറ്ററിലും  4 X 200 മീറ്റര്‍ റിലേയിലും അരിയാന്‍ റ്റിറ്റ്മസിന് മല്‍സരങ്ങള്‍ അവശേഷിക്കുന്നുണ്ട്. ഓസ്ട്രേലിയന്‍ ഒളിംപിക്സ് ട്രയല്‍സില്‍ 200 മീറ്ററില്‍ ലോകറെക്കോര്‍ഡിനെ അരികെയത്തിയിരുന്നു അരിയാന്‍. 

MORE IN SPORTS
SHOW MORE
Loading...
Loading...