11 വര്‍ഷം മുൻപ് ‘നോ’; തോൽവിയുടെ വേദന; കോച്ചിന്റെ നാടകീയ പ്രൊപ്പോസൽ; കൊലമാസ്

lovewb
SHARE

പ്രണയിക്കുന്നതിനേക്കാള്‍ കഷ്ടപ്പാടാണ് അത് തുറന്ന് പറയാന്‍. അപ്പോള്‍ പ്രൊപ്പോസ് ചെയ്യാന്‍.. അതും നാടകീയമായി പ്രൊപ്പോസ് ചെയ്യുക എന്നത് ഒരു വലിയ സംഭവമാണ്. അതും ഒളിംപിക്സ് വേദിയിലെങ്കില്‍ അത് കൊലമാസാണ്.

ഒരുവട്ടം പ്രൊപ്പോസ് ചെയ്ത് നിരസിച്ചയാളെ  വര്‍ഷങ്ങള്‍ക്ക് ശേഷം പിന്നെയും പ്രൊപ്പോസ് ചെയ്യുന്നവര്‍ വേറെ ലെവലാണ്. പ്രണയം അങ്ങനെയാണ്. എത്രവര്‍ഷം വേണമെങ്കിലും നമ്മെ കാത്തിരിപ്പിക്കുവാന്‍ പോന്ന മാന്ത്രികത അതിനുണ്ട്. അങ്ങനെ കാത്തിരുന്ന് നേടിയ ഒരു പ്രണയത്തിന്റെ കഥയാണ് ടോക്കിയോയിലെ ഫെന്‍സിങ് മല്‍സരത്തിന് പറയാനുള്ളത്. 

ഫെന്‍സിങ് മല്‍സരത്തിലെ തോല്‍വിയുടെ നിരാശയില്‍ നില്‍ക്കുകയായിരുന്ന മരിയ ബെലന്‍ പെരെസിനെ നേരെ കോച്ച് ലൂകാസ് ഗില്ലെര്‍മോ ഒരു ബോര്‍ഡുയര്‍ത്തി കാണിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു.. വില്‍ യു മാരി മീ?? 11 വര്‍ഷം മുന്‍പ് നോ പറഞ്ഞുവിട്ട പ്രൊപ്പോസലിനെ ഇത്തവണ യെസ് പറഞ്ഞ് മരിയ ചേര്‍ത്തുപിടിച്ചു. 

ലൂക്കാസിന്റെ പ്രൊപ്പോസലില്‍ തോല്‍വിയുടെ സങ്കടമെല്ലാം മാഞ്ഞുപോയെന്ന് മരിയ. ഒരു വൊളന്റിയറെ ഏറെ പാടുപെട്ട് സമ്മതിപ്പിച്ചാണ് മല്‍സരത്തിനിടെ ഇങങനെ സര്‍പ്രൈസ് ഒരുക്കിയത്. 

MORE IN SPORTS
SHOW MORE
Loading...
Loading...