അഭിമാനം, ലക്ഷ്യം പാരിസ് ഒളിംപിക്സില്‍ മെഡൽ: ഭവാനി ദേവി

BhavaniDevi
SHARE

ആദ്യ ഒളിംപിക്സില്‍ തന്നെ രണ്ടാം റൗണ്ടില്‍ എത്താന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് ഇന്ത്യന്‍ ഫെന്‍സിങ് താരം ഭവാനി ദേവി. പാരിസ് ഒളിംപിക്സില്‍ മെഡല്‍ ലക്ഷ്യംവച്ചായിരിക്കും ഇനിയുള്ള പരിശീലനമെന്നും ഭവാനി ദേവി പറഞ്ഞു 

ഒളിംപിക്സ് ഫെന്‍സിങ്ങില്‍ ഇന്ത്യയ്ക്ക് ഒരു മേല്‍വിലാസം ഉണ്ടാക്കി തന്നത് ഭവാനി ദേവിയാണ്. ചരിത്രം കുറിച്ച് ഒളിംപിക്സിലേയ്ക്ക് യോഗ്യത നേടുകമാത്രമല്ല ആദ്യമല്‍സരം വിജയിക്കുകയും ചെയതു. നേട്ടം അഭിമാനകരമെന്ന് ഭവാനി ദേവി

ലോക റാങ്കിങ്ങില്‍ മൂന്നാമതുള്ള ഫ്രഞ്ച് താരത്തിനെതിരെ കൃത്യമായ പ്ലാനോടെയാണ് മല്‍സരിക്കാനിറങ്ങിയതെന്ന് ഭവാനി ദേവി. രണ്ടാംറൗണ്ടില്‍ തന്ത്രങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയ് ഗുണം ചെയ്തു. 

മെഡല്‍ നേടാന്‍ കഴിയാത്തതില്‍ നിരാശയുണ്ട് പക്ഷേ അത്മവിശ്വാസത്തോടെ ഇനിയുള്ള മല്‍സരങ്ങള്‍ക്കായി പരിശീലനം തുടരുമെന്നും ഭവാനി ദേവി പറയുന്നു  ഒളിംപിക്സ് യോഗ്യത നേടിയതുമുതല്‍ ലഭിച്ച പിന്തുണയ്ക്കും ഭവാനി ദേവിയുടെ നന്ദി.

MORE IN SPORTS
SHOW MORE
Loading...
Loading...