13 വര്‍ഷത്തെ കാത്തിരിപ്പ്; ടോം ഡാലിക്ക് സ്വര്‍ണത്തിളക്കം

DALLYWB
SHARE

13 വര്‍ഷമായുള്ള കാത്തിരിപ്പിന് അവസാനമിട്ട് ബ്രിട്ടീഷ് താരം ടോം ഡാലിക്ക്  ഒളിംപിക്സ് സ്വര്‍ണം.   രണ്ടുപതിറ്റാണ്ടായുള്ള ചൈനീസ് ആധിപത്യത്തിന് അവസാനമിട്ടാണ്  ഡൈവിങ്ങില്‍ ബ്രിട്ടന്റെ സ്വര്‍ണനേട്ടം. 

13ാം വയസില്‍ ബീജിങ്ങ് ഒളിംപിക്സില്‍ തുടങ്ങിയതാണ് ഒരു സ്വര്‍ണത്തിനായുള്ള ടോം ഡാലിയുടെ കാത്തിരിപ്പ്. . സ്വപ്നം യാഥാര്‍ത്യമാകുന്നത് 27ാം വയസില്‍ ടോക്കിയോയില്‍. സിങ്ക്രണൈസ്ഡ് പത്തുമീറ്റര്‍ പ്ലാറ്റ്ഫോം ഇനത്തിലാണ്  മാറ്റി ലീക്കൊപ്പം സ്വര്‍ണനേട്ടം അവസാന അവസരത്തില്‍ ചൈനയുടെ പ്രകടനം പിഴച്ചതോടെ ബ്രിട്ടന്‍ സ്വര്‍ണം ഉറപ്പിച്ചു. ബ്രിട്ടന്‍ 471.81 പോയിന്റും ചൈന 470.58 പോയിന്റും നേടി. സ്വന്തം 

നാട്ടില്‍ നടന്ന ലണ്ടന്‍ ഒളിംപിക്സിലും കഴിഞ്ഞ റിയോ ഒളിംപിക്സിലും വെങ്കലം മാത്രമാണ് ഡാലിക്ക് നേടാനായത്. 2008 ബീജിങ്ങ് ഒളിംപിക്സിലായിരുന്നു ബ്രിട്ടന്റെ പ്രായം കുറഞ്ഞ താരമായി  ഡാലിയുടെ അരങ്ങേറ്റം .  

MORE IN SPORTS
SHOW MORE
Loading...
Loading...