ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് ഇന്ന് നിരാശയുടെ ദിനം; ഒന്നൊഴികെ എല്ലാത്തിലും പരാജയം

OLYMPICS-2020-HOC/W-TEAM11-GPA-000600
SHARE

ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് ഇന്ന് നിരാശയുടെ ദിനം. പുരുഷവിഭാഗം ടേബിള്‍ ടെന്നിസില്‍ ഒഴികെ മല്‍സരിച്ച എല്ലാ ഇനത്തിലും പരാജയപ്പെട്ടു. ബോക്സിങ്ങില്‍  ആശിഷ് കുമാര്‍ ആദ്യറൗണ്ടില്‍ തോറ്റുപുറത്തായി.  ടേബിള്‍ ടെന്നീസ് വനിത വിഭാഗത്തില്‍  മനിത ബത്രയ്ക്ക് മൂന്നാം റൗണ്ടിനപ്പുറം പോകാനായില്ല. 

മൂന്നാം റൗണ്ട് വരെ ധീരമായി മത്സരിച്ച മനിത ബത്ര ഓസീസ് താരത്തിന് മുന്നില്‍ വീണു. 27 മിനിട്ടില്‍ മനികയെ തോല്‍പിച്ച് സോഫിയ അടുത്ത റൗണ്ടിലേക്ക്. സുതീര്‍ഥ മുഖര്‍ജിയും തോറ്റുപുറത്തായി. പുരുഷവിഭാഗത്തില്‍  അജന്ത ശരത് കമല്‍ മൂന്നാം റൗണ്ടിലെത്തിയതാണ് ആകെയുള്ളരാശ്വാസം.   

ടെന്നിസില്‍ റഷ്യയുടെ ഡനില്‍ മെദ്്വദെവിനോട് തോറ്റ് ഇന്ത്യയുടെ സുമിത് നാഗല്‍ രണ്ടാം റൗണ്ടില്‍ പുറത്തായി. 6–2,6–1 എന്ന സ്കോറിനാണ് സുമിത് പരാജയപ്പെട്ടത്.  അമ്പെയത്തില്‍ പുരുഷടീം ഇനത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണ കൊറിയയോട് 6–0ന് ദയനീയമായി തോറ്റു. അതാനു ദാസിന്റെ മോശം പ്രകടനമാണ് ടീം ഇന്ത്യക്ക് തിരിച്ചടിയായത്. 

ഫെന്‍സിങ്ങില്‍ ഇന്ത്യയുടെ ഭവാനി ദേവി രണ്ടാം മല്‍സരത്തില്‍ പൊരുതിത്തോറ്റു. ഫ്രാന്‍സിന്റെ ലോക മൂന്നാം നമ്പര്‍ താരം മനോണ്‍ ബ്രൂനെയാണ് ഭവാനി ദേവിയെ തോല്‍പിച്ചത്. ബാഡ്മിന്റന്‍ ഡബിള്‍സില്‍ റങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യം രണ്ടാം മല്‍സരത്തില്‍ തോറ്റു. ഇന്തോനേഷ്യയോടാണ് പരാജയപ്പെട്ടത്. 

MORE IN SPORTS
SHOW MORE
Loading...
Loading...