ഫെന്‍സിങ്ങില്‍ ഭവാനി ദേവി പൊരുതിത്തോറ്റു; കീഴടങ്ങിയത് രണ്ടാംമല്‍സരത്തില്‍

fencing-new
SHARE

ഫെന്‍സിങ്ങില്‍ ഇന്ത്യയുടെ ഭവാനി ദേവി രണ്ടാം മല്‍സരത്തില്‍ പൊരുതിത്തോറ്റു. ലോക മൂന്നാം നമ്പര്‍ താരം ഫ്രാന്‍സിന്റെ മനോണ്‍ ബ്രൂനെയാണ് ഭവാനി ദേവിയെ തോല്‍പിച്ചത്.  ആദ്യറൗണ്ടില്‍ ഇന്ത്യന്‍ താരം 8–2ന്  പിന്നില്‍. എന്നാല്‍ രണ്ടാം റൗണ്ടില്‍ തുടര്‍ച്ചയായി മൂന്നുപോയിന്റുകള്‍ നേടി ഭവാനി ദേവി തിരിച്ചടിച്ചു.  പക്ഷേ മെനോനിന്റെ പരിജയ സമ്പത്തിനുമുന്നില്‍ കീഴടങ്ങി. 15 –7ന് മനോണ്‍ മല്‍സരം വിജയിച്ചു. 

റിയൊയില്‍ നാലാമതായിരുന്നു  ബ്രൂനെ. ഇത്തവണ ഫ്രാന്‍സിന്റെ സ്വര്‍ണമെഡല്‍ പ്രതീക്ഷയാണ്. ജപ്പാന്റെ യിസാകി യെമോറയാണ് മൂന്നാം റൗണ്ടില്‍ ബ്രൂനെയുടെ എതിരാളി. യൂത്ത് ഒളിംപിക്സിലെ ഒന്നാം സ്ഥാനക്കാരിയുമാണ് യെമോറ.

MORE IN SPORTS
SHOW MORE
Loading...
Loading...