ബാസ്കറ്റ്ബോളിൽ തുടർച്ചയായ നാലാം കിരീടം ലക്ഷ്യമിട്ട് അമേരിക്ക; എതിരാളികൾ ഫ്രാൻസ്

basket-25
SHARE

ബാസ്കറ്റ്ബോളിൽ അമേരിക്കൻ ഡ്രീം ടീം യുഗത്തിന് അവസാനം ആയെന്ന വിലയിരുത്തലുകൾക്കിടെ നിലവിലെ ചാമ്പ്യന്മാർ ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും. ലോക കപ്പിൽ അമേരിക്കയെ അട്ടിമറിച്ച ഫ്രാൻസാണ് എതിരാളികൾ. തുടർച്ചയായ നാലാം കിരീടമാണ് അമേരിക്കൻ സ്വപ്നം.

2008 ബെയ്ജിങ് ഒളിംപിക്സ് മുതൽ അമേരിക്കൻ ഡ്രീം ടീമിനെ തോൽപ്പിക്കാൻ പോയിട്ട് വെല്ലുവിളിക്കാൻ പോലും എതിരാളികൾക്കായിട്ടില്ല. എന്നാൽ സ്വപ്ന ടീമിന്റെ സ്വപ്ന കുതിപ്പിന് ഇത്തവണ അവസാനം ആകുമോയെന്നാണ് ആരാധകർ ഭയക്കുന്നത്. ഒളിംപിക്സിന് മുന്നോടിയായുള്ള പ്രദർശന മത്സരത്തിൽ അമേരിക്ക നൈജീരിയയോടും ഓസ്ട്രേലിയയോടും തോറ്റു. സ്റ്റെഫ് കറിയും ലിബ്രോൺ ജെയിംസും ടീമിനൊപ്പം ഇല്ല. ആറുതവണ ഓൾ സ്റ്റാർ പട്ടം നേടിയ ഡേമിയൻ ലില്ലാർഡ്, ജയ്സൺ റ്റാറ്റം കെവിൻ ഡ്യൂരന്റ് എന്നിവരിലാണ് പ്രതീക്ഷ. കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസിനോട് ഏറ്റ തോൽവിക്ക് കണക്കുചോദിക്കുമെന്നു യു എസ് പരിശീലകൻ പ്രഖ്യാപിച്ചു കഴിഞ്ഞു. എൻ ബി എയിൽ കളിക്കുന്ന റൂഡി ഗോബെർട്, തിമോത്തി കാബെറോട്ട്, നിക് ബാറ്റം എന്നിവരുൾപെടുന്നതാണ് ഫ്രഞ്ച് ടീം. 

MORE IN SPORTS
SHOW MORE
Loading...
Loading...