പിസ വലിയ ഇഷ്ടമെന്ന് ചാനു; ജീവിതകാലം മുഴുവൻ പിസ സൗജന്യമാക്കി കമ്പനി

chanu-pissa
SHARE

രാജ്യത്തിന്റെ അഭിമാനം എടുത്തുയർത്തി ഒളിംപിക്സിൽ വെള്ളി മെഡൽ നേടിയ ഭാരോദ്വഹന താരം മീരാബായ് ചാനുവിന് ജീവിതകാലം മുഴുവൻ പിസ നൽകുമെന്ന് പ്രഖ്യാപിച്ച് ഡൊമിനോസ് ഇന്ത്യ. പിസ വളരെ ഇഷ്ടമുള്ള ഭക്ഷണമാണെന്ന് ചാനു നേട്ടത്തിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഡൊമിനോയുടെ പ്രഖ്യാപനം. പിസ വലിയ ഇഷ്ടമാണെന്നും ഉടൻ അത് കഴിക്കണമെന്ന് മെഡൽ നേടിയ ശേഷം നൽകിയ അഭിമുഖത്തിൽ ചാനു പറഞ്ഞിരുന്നു. താരത്തെ അഭിനന്ദിച്ച് െകാണ്ട് പങ്കുവച്ച കുറിപ്പിലാണ് ജീവിതകാലം മുഴുവൻ സൗജന്യമായി പിസ നൽകുമെന്ന വിവരം കമ്പനി പങ്കുവച്ചത്.

അതേസമയം മീരാബായ് ചാനുവിന് അഭിനന്ദന പ്രവാഹമാണ് രാജ്യമെങ്ങും. ഇന്ത്യയുടെ മെഡൽനേട്ടത്തിനു തുടക്കമിട്ട മീരയെ രാഷ്ട്രപതി റാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമടക്കം ഒട്ടേറെ പ്രമുഖർ അഭിനന്ദിച്ചു. മീരയുടെ നേട്ടം ഭാവിതലമുറകൾക്കു പ്രചോദനമാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് ഒരു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ സർവീസിൽ മീരാബായിക്കു ജോലി നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നിലവിൽ റെയിൽവേ ജീവനക്കാരിയാണ്. 

MORE IN SPORTS
SHOW MORE
Loading...
Loading...