വനിതാ ഡബിൾസിൽ നിരാശ; സാനിയ- അങ്കിത സഖ്യം ആദ്യ റൗണ്ടിൽ പുറത്ത്

sania-25
ചിത്രം കടപ്പാട്: ട്വിറ്റർ
SHARE

ടെന്നിസ് വനിത വിഭാഗം ഡബിള്‍സില്‍ സാനിയ മിര്‍സ – അങ്കിത റെയ്ന സഖ്യം ആദ്യറൗണ്ടില്‍ പുറത്ത്. യുക്രെയ്ന്‍റെ കിച്ചനോക്ക് സഹോദരിമാരോടാണ് നാടകീയമായി പരാജയപ്പെട്ടത്.  സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം ആഷ്്ലി ബാര്‍ടിയും  ആദ്യറൗണ്ടില്‍ തോറ്റുപുറത്തായി. ജപ്പാനീസ് താരം നയൊമി ഒസാക്ക രണ്ടാം റൗണ്ടിലെത്തി. പരുക്കിനെത്തുടര്‍ന്ന് നിലവിലെ ചാംപ്യന്‍ ആന്‍ഡി മറെ ഒളിംപിക്സില്‍ നിന്ന് പിന്‍മാറി. 

ലോക റാങ്കിങ്ങില്‍ 48ാം സ്ഥാനത്തുള്ള സ്പെയിനിന്റെ സാറ  സോറിെബസ് ടോര്‍മോയോടാണ്  വിമ്പിള്‍ഡന്‍ ചാംപ്യന്‍ പരാജയപ്പെട്ടത്. 27 പിഴവുകള്‍ നിറഞ്ഞ മല്‍സരം 6–4,6–3 എന്ന സ്കോറില്‍ കൈവിട്ടു. വനിത ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ – അങ്കിത റെയ്ന സഖ്യം ആദ്യ സെറ്റ് 6–0ന് നേടുകയും രണ്ടാം സെറ്റില്‍  5–3ന് മുന്നിട്ട് നില്‍ക്കുകയും ചെയ്ത ശേഷമാണ് തോല്‍വിയേറ്റുവാങ്ങിയത്. സ്കോര്‍– 6–0, 6–7, 10-8. ആഥിഥേയരുടെ പ്രതീക്ഷയായ  നയൊമി ഒസാക്ക ചൈനയുടെ സിന്‍സിന്‍ ഷെങ്ങിനെയാണ് തോല്‍പിച്ചത്.

ഹാട്രിക് ഒളിംപിക്സ് സ്വര്‍ണം ലക്ഷ്യമിട്ടെത്തിയ ബ്രിട്ടന്റെ ആന്‍ഡി മറെ സിംഗിള്‍സില്‍ നിന്ന് പിന്‍മാറി.  ഡബിള്‍സില്‍ ജോ സാലിസ്ബറിക്കൊപ്പം മറെ  മല്‍സരിക്കും. 

MORE IN SPORTS
SHOW MORE
Loading...
Loading...