സൂചി പിടിച്ച കൈകളിൽ പിസ്റ്റളേന്തി ജാവേദ്; ഉന്നം പിഴച്ചില്ല; റെക്കോർഡോടെ സ്വർണം

javed-25
SHARE

എല്ലാവരുടെയും  ജീവിതത്തിലും ഒരു ട്വിസ്റ്റ് ഉണ്ടാകാറുണ്ട്. അങ്ങനെ ഇറാന്‍  താരം ജാവദ് ഫൊറൗഗിയുടെ ജീവിതത്തിലെ ട്വിസ്റ്റാണ് ഇന്ന് ഒളിംപിക്സ് റെക്കോര്‍ഡിലും സ്വര്‍ണത്തിലും എത്തിനില്‍ക്കുന്നത്.

നാല് വര്‍ഷം മുന്‍പ് വരെ ജാവദ് ഒരു സാധാരണ നഴ്സ് ആയിരുന്നു. രോഗികളെ പരിചരിച്ച് അവര്‍ക്ക് കരുതലായും കരുത്തായും നിലകൊണ്ടു. പക്ഷേ ജീവിതം മൊത്തം മാറിമറിയാന്‍ ഒരു നിമിഷം ഉണ്ടെന്ന് പറയാറില്ലേ.. അങ്ങനെ ഒന്ന് ജാവദിന്റെ ജീവിതത്തിലും സംഭവിച്ചു. ജാവദ് ജോലി ചെയ്തിരുന്ന ആശുപത്രിയുടെ ബേസ്മെന്റില്‍ വച്ചാണ് ഒരു എയര്‍ പിസ്റ്റള്‍ ആദ്യമായി ഉപയോഗിച്ചത് തന്നെ. പിന്നീട് എല്ലാം ചരിത്രം.

നാല് വര്‍ഷങ്ങള്‍ക്കിപ്പുറം കരിയറിലെ ആദ്യ ഒളിംപിക്സില്‍ തന്നെ റെക്കോര്‍ഡോടെ സ്വര്‍ണം. മികച്ച ഫോമിലുള്ള  ജാവദ് മികച്ച ഫോമിലാണ്. ഈ വര്‍ഷം  നടന്ന ഷൂട്ടിങ് ലോകകപ്പില്‍ സ്വര്‍ണം േനടിയാണ് ഒളിംപിക്സിന് ഒരുങ്ങിയത് തന്നെ. നിലവില്‍ ലോക റാങ്കിങ്ങില്‍ നാലാമതാണ് 41–കാരനായ ജാവദ്.

MORE IN SPORTS
SHOW MORE
Loading...
Loading...