അനായാസം ആദ്യജയം; ഇതിഹാസമാകാൻ ഒരു മെഡൽ ദൂരം; സിന്ധുവിൽ പ്രതീക്ഷ

pv-sindhu
SHARE

ആദ്യമല്‍സരം സിന്ധു അനായാസം ജയിച്ചതോടെ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകള്‍ക്ക് തിളക്കമേറുകയാണ്. റിയോയില്‍ കൈവിട്ടം സ്വര്‍ണം ടോക്കിയോയില്‍ ഉറപ്പിക്കുകയാണ് സിന്ധുവിന്റെ ലക്ഷ്യം.

ഇന്ത്യന്‍ ബാഡ്മിന്റണിലെ ഗോട്ടാവാനാണ് പി.വി.സിന്ധു ടോക്കിയോയില്‍ ഇറങ്ങുന്നത്.  വ്യക്തിഗത ഇനത്തില്‍ രണ്ട് ഒളിംപിക്സ് മെഡലുകള്‍ നേടുന്ന രണ്ടാമത്തെ മാത്രം താരമാകുകയാണ് ലക്ഷ്യം. ബാഡ്മിന്റണില്‍ സ്വര്‍ണം നേടുന്ന ഏകവനിത താരവുമാകാം. വോളിബോള്‍ താരങ്ങളുടെ മകളായി ജനിച്ച സിന്ധു പ്രണയിച്ചത് ബാഡ്മിന്റനെ. പുല്ലേല ഗോപീചന്ദിന്റെ പ്രകടനം കണ്ടാണ് സിന്ധു കടുത്ത ബാഡ്മിന്റന്‍ ആരാധികയായത്. എട്ടാംവയസുമുതല്‍ കളിച്ച് തുടങ്ങി.

പ്രധാന എതിരാളി കരോലിന മാരിന്റെ അഭാവം ഇന്ത്യന്‍ താരത്തിന് പ്രതീക്ഷയാണ്. റിയോയില്‍ മാരിനോട് തോറ്റാണ് സിന്ധു വെള്ളിയിലേക്ക് പിന്തള്ളപ്പെട്ടത്.ഏറ്റവും നീണ്ട വനിത സിംഗിള്‍സ് മല്‍സരം കളിച്ച റെക്കോര്‍ഡും സിന്ധുവിന് സ്വന്തം. 2017– ലോകചാംപ്യന്‍ഷിപ്പില്‍ 110 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ നൊസോമി ഒക്കുഹാരയോട് അന്ന് പരാജയപ്പെട്ടു. വെള്ളിയില്‍ ഒതുങ്ങി. തൊട്ടടുത്ത വര്‍ഷം വേള്‍ഡ് ടൂര്‍ ഫൈനല്‍സ് കിരീടം. ലോക ചാംപ്യന്‍ഷിപ്പില്‍  രണ്ട് ഫൈനല്‍ പരാജയങ്ങള്‍ക്ക് ശേഷം 2019–ല്‍ കിരീടം. ഇനി ഇതിഹാസത്തിലേക്കുള്ള സിന്ധുവിന്റെ അകലം ഒരു മെഡലോളം മാത്രം.

MORE IN SPORTS
SHOW MORE
Loading...
Loading...