കളിമണ്‍പാത്രനിര്‍മാണം; ജപ്പാന്‍റെ പാരമ്പര്യം കാത്ത് അക്കിനോരി

pot
SHARE

ലോകത്ത് ഏറ്റവും പഴക്കമുള്ള കളിമൺപാത്ര നിർമ്മാണ പാരമ്പര്യം അവകാശപ്പെട്ടത് ജപ്പാനാണ്, അത്  കാത്തുസൂക്ഷിക്കുന്നവരുടെ പ്രതിനിധിയാണ് തൊച്ചിഗിയിലെ,  തക്കി അക്കിനോരി. ഒളിമ്പിക്സ് കാലത്ത് സഞ്ചാരികളെ കാത്തിരുന്നതിന്റെ നിരാശ അക്കിനോരി മറച്ചുവയ്ക്കുന്നില്ല. ടി കെ ജെല്ലോയുടെ റിപ്പോർട്ട്‌ 

ടോക്കിയോ കോളേജ് ഓഫ് ടെക്നോളജിയിൽ നിന്നും ബിരുദം നേടിയിട്ടും, കളിമൺ പാത്ര നിർമാണ രംഗത്തേക്ക് കടക്കുമ്പോൾ തകി അക്കിനോരിക്ക് ഒരു  ലക്ഷ്യമുണ്ടായിരുന്നു. ജപ്പാന്റെ  പാരമ്പര്യവും പൈതൃകവും കാത്തുസൂക്ഷിക്കുക എന്ന വലിയ ലക്ഷ്യം. 1981ൽ  കളിമൺപാത്ര നിർമ്മാണരംഗത്ത് വന്ന അക്കിനോരിക്ക് ഈ ഒളിമ്പിക്സ് കാലം നൽകുന്ന സന്ദേശം ചെറുതല്ല. താരങ്ങളെ,  ഗ്യാലറിയിൽ എത്തി പ്രോത്സാഹിപ്പിക്കുവാൻ സാധിക്കില്ലെങ്കിലും എല്ലാം ശുഭകരമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കാണികൾ ഉണ്ടായിരുന്നെങ്കിൽ അവർ ഒളിമ്പിക്സും മാത്രം കണ്ടു മടങ്ങില്ലായിരുന്നു, ഇങ്ങ് തൊച്ചിഗിയിൽ തന്റെ കളിമൺ പാത്ര നിർമ്മാണ കടയിലുമെത്തിയേനെ. 

 വേനൽക്കാലമായതിനാൽ കളിമൺപാത്ര നിർമ്മാണം പഠിക്കാൻ എത്തുന്നവർക്ക് മുന്നിൽ തഴക്കം ചെന്ന അധ്യാപകാനാകുന്നു  അക്കിനോരി. മണ്ണ് സുലഭമായി ലഭിക്കുന്നതിനാൽ കളിമൺപാത്ര നിർമ്മാണത്തിൽ വൈവിധ്യങ്ങൾ തേടുകയാണ് ഇദ്ദേഹം. മണ്ണു കുഴച്ച്, പാത്രങ്ങളുണ്ടാക്കി, ചൂളയിൽ ചുട്ടെടുത്ത് അക്കിനോരി  മുന്നോട്ടുവയ്ക്കുന്നത് ജപ്പാന്റെ  പാരമ്പര്യം തന്നെയാണ് പൊട്ടിപ്പോയ മൺപാത്രങ്ങൾ വിളക്കിച്ചേർക്കുന്നൊരു  തന്ത്രമുണ്ട് ജപ്പാനിൽ "കിൻസുക്കി" പൊട്ടലിനെ പാടുകൾ മായാതെ കിടക്കുന്ന,  പൊന്നു കൊണ്ട് വിളിക്കുന്ന രീതി. അതെ, ഒളിമ്പിക്സ് രണ്ടു കാലങ്ങളെ വിളക്കിച്ചേർക്കുന്ന കിൻസുകിയാണെന്ന് വിശ്വസിക്കാനാണ് തക്കി അക്കിനോരിക്കിഷ്ടം. 

MORE IN SPORTS
SHOW MORE
Loading...
Loading...