ചരിത്രനേട്ടം സ്വന്തമാക്കാന്‍ ജോക്കോവിച്ച്; വെല്ലുവിളി

sports
SHARE

ഇതുവരെ ഒരു പുരുഷ താരത്തിനും സ്വന്തമാക്കാന്‍ കഴിയാത്ത ഗോള്‍ഡന്‍ സ്ലാമെന്ന ചരിത്രനേട്ടം സ്വപ്നം കണ്ടാണ് നൊവാക് ജോക്കോവിച്ച് ടോക്കിയോയിലെ കോര്‍ട്ടിലിറങ്ങുന്നത്. സ്വര്‍ണമെഡലും യുഎസ് ഓപ്പണ്‍ ഗ്രാന്‍സ്ലാമും കൂടി ജോക്കോവിച്ച്  നേടിയാല്‍ ടെന്നിസിലെ എക്കാലത്തെയും മികച്ചതാരമാരെന്ന ചോദ്യത്തിന് ഉത്തരമാകും. 

സീസണിലെ നാല് ഗ്രാന്‍സ്ലാം കിരീടങ്ങളും ഒളിംപിക്സ് സിംഗിള്‍സില്‍ സ്വര്‍ണമെഡലും ഒരേ വര്‍ഷം നേടി ഗോള്‍ഡന്‍സ്ലാം സ്വന്തമാക്കിയ ഒരു ഇതിഹാസമേയുള്ള. 1988ല്‍ സോള്‍ ഒളിംപിക്സ് നടന്ന വര്‍ഷമായിരുന്നു സ്റ്റെഫി ചരിത്രമെഴുതിയത്. 2021ല്‍  ഓസ്ട്രേലിയന്‍ ഓപ്പണും വിമ്പള്‍ഡനും ഒപ്പം ഫ്രഞ്ച് ഓപ്പണും നേടിയാണ് ജോക്കോവിച്ച് ടോക്കിയോയില്‍ മല്‍സരിക്കാനെത്തുന്നത്. രണ്ട് സ്വര്‍ണമെ‍ഡല്‍ നേടിയിട്ടുള്ള നദാലും ഒരു സ്വര്‍ണമടക്കം രണ്ടുമെഡലുകള്‍ നേടിയിട്ടുള്ള ഫെഡററും വിട്ടുനല്‍ക്കുന്ന ഒളിംപിക്സില്‍ പതിവുപോലെ യുവതാരങ്ങളാണ് ജോക്കോവിച്ചിന്റെ മുഖ്യ എതിരാളികള്‍.  ആദ്യമല്‍സരത്തില്‍ ജോക്കോവിച്ചിന്  ബൊളിവിയയുടെ ഹ്യൂഗോ ഡിലിയനെയാണ് നേരിടേണ്ടത്.  കഴിഞ്ഞ രണ്ടുതവണയും സ്വര്‍ണം നേടിയ ബ്രിട്ടന്റെ ആന്‍ഡി മറെ ഹാട്രിക് സ്വര്‍ണത്തിനായി മല്‍സരിക്കുന്നു. നിലവിലെ ഫോമില്‍ മറെ ജോക്കോവിച്ചിന് വെല്ലുവിളിയാകുമെന്ന് കരുതാനാകില്ല. ആദ്യറൗണ്ടില്‍ കാനഡയുടെ യുവതാരം അലക്സ് ആഗര്‍ തന്നെ മറെയ്ക്ക് കനത്തവെല്ലുളിയുയര്‍ത്താനാണ് സാധ്യത.  

MORE IN SPORTS
SHOW MORE
Loading...
Loading...