വിറകുകെട്ട് അനായാസമായി എടുത്തുയർത്തി തുടക്കം; രാജ്യത്തിന് അഭിമാനമായി മിരാഭായി ചാനു

mirabhai-chanu
SHARE

കര്‍ണം മല്ലേശ്വരിക്ക് പിന്‍ഗാമിയത്തേടിയുള്ള  ഇന്ത്യയുടെ കാത്തിരിപ്പ്  21ാം വര്‍ഷത്തിലാണ് മിരയിലൂടെ പൂര്‍ണമാകുന്നത്.  വിറകുകെട്ട് അനായാസം എടുത്തുയര്‍ത്തുന്നത് കണ്ട് മാതാപിതാക്കള്‍ ഭാരോദ്വഹത്തിലേയ്ക്ക് എത്തിച്ച െപണ്‍കുട്ടിയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുന്നത്.  സായികോം മിരാഭായി ചാനുവിന് ഇതൊരു മധുര പ്രതികാരമാണ്.. അക്കഥയാറിയണമെങ്കില്‍ അഞ്ചുവര്‍ഷം പിറകിലേക്ക് പോകണം...അങ്ങ് റിയോയിലേക്ക്...

മൂന്നു അവസരങ്ങളും പരാജയപ്പെട്ട് കണ്ണീരോടെയാണ് മിര റിയോയില്‍ നിന്ന് മടങ്ങിയത്. പക്ഷ് തോറ്റുകൊടുക്കില്ലെന്ന വാശിയായിരുന്നു മിരക്ക്. മാസങ്ങള്‍ക്കകം  നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ 48 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടി ചാനു വരവറിയിച്ചു. ഇംഫാലിലെ വെയ്്റ്റ് ലിഫ്റ്റിങ് അക്കാദമിയില്‍ നിന്ന് നേട്ടങ്ങളുടെ പൊരുമഴയുമായാണ് മിര ടോക്കിയോയിലെത്തിയത്. വേള്‍ഡ് ചാംപ്യന്‍ഷിപ്പ് സ്വര്‍ണം, ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് വെങ്കലം, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒരു സ്വര്‍ണവും വെള്ളിയും ഇപ്പോള്‍ കൂട്ടിന് ഒളിംപിക്സ് വെള്ളിയും. 

12ാം വയസില്‍ വീട്ടിലേയ്ക്കുള്ള വലിയ വിറക് കെട്ട് മുതിര്‍ന്ന സഹോദരനെക്കാള്‍ എളുപ്പത്തില്‍ എടുത്തുയര്‍ത്തി കുഞ്ഞു ചാനു അടുക്കളയിലെത്തിക്കുന്നത് കണ്ട് ഞെട്ടിയ ചാനുവിന്റെ കുടുംബവും ഇന്ന് ആവേശത്തിമിര്‍പ്പിലാണ്. 

MORE IN SPORTS
SHOW MORE
Loading...
Loading...