ഒഴുകുന്ന നദിക്കു കീഴെ പാര്‍ക്കിംഗ്; ജപ്പാന്റെ വേറിട്ട മുന്നൊരുക്കം

parking
SHARE

ഒളിംപിക്സിനെ കാത്തിരുന്ന്  ജപ്പാൻ നടത്തിയിരുന്ന മുന്നൊരുക്കങ്ങൾ വേറിട്ടതായിരുന്നു. ഏറെ കൗതുകമുണർത്തുന്ന കാര്യങ്ങളിലൊന്ന് വാഹന പാർക്കിങ്ങിനുള്ള സ്ഥലങ്ങളായിരുന്നു. ഒഴുകുന്ന നദിക്കു കീഴെ വരെ കാണികളെ പ്രതീക്ഷിച്ച് പാർക്കിംഗ് ഗ്രൗണ്ടുകൾ ക്രമീകരിച്ചിരുന്നു. എദോഗവയിൽ നിന്ന് എൻ കെ സാജന്റെ  റിപ്പോർട്ട്. 

ടോക്കിയോ ഉൾപ്പെടുന്ന രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം, വാഹന പാർക്കിംഗ് വെല്ലുവിളി നിറഞ്ഞതാണ്. വാഹനങ്ങൾ കൊണ്ട് നിരത്തുകൾ നിറയുന്നതിനും  വർഷങ്ങൾക്കു മുൻപ് 1992ലാണ് ഈ വാഹന പാർക്കിംഗ് ഗ്രൗണ്ട് തയ്യാറാക്കിയത്. ഒറ്റനോട്ടത്തിൽ സാധാരണ വാഹന പാർക്കിംഗ് സംവിധാനമാണിത്, എന്നാൽ ഒഴുകുന്ന നദിക്ക്  കീഴെയാണ് ഈ വാഹന പാർക്കിംഗ് എന്നത് ഏറെ കൗതുകമുണർത്തുന്നു. നകഗാവ- ക്യുഎദോഗവ നദികളെ ബന്ധിപ്പിച്ച് നിർമ്മിച്ച വലിയ കനാലിനു കീഴെയാണ് ഇങ്ങനെയൊരു പാർക്കിംഗ് ഗ്രൗണ്ട്. ഇരുപതാം നൂറ്റാണ്ടിലെ തുടക്കത്തിലാണ് ഷിൻകാവ കനാൽ നിർമ്മിച്ചത്. ജപ്പാനിലെ പ്രധാന ജലപാതയാണിത്. ചരക്കു നീക്കത്തിനും നിരവധി ആവി കപ്പലുകൾ ഈ നദിയിലൂടെ സഞ്ചരിച്ചിരുന്നു.29വർഷം മുൻപ് നിർമ്മിച്ച പാർക്കിങ് ഗ്രൗണ്ടിൽ ഒളിമ്പിക്സിന് എത്തുന്ന കാണികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. 200 കാറുകൾ പാർക്ക് ചെയ്യാൻ തക്ക രീതിയിൽ അര കിലോമീറ്റർ നീളത്തിലാണ് അണ്ടർ വാട്ടർ പാർക്ക് ഒരുക്കിയത്. തൊട്ടടുത്ത ഒളിമ്പിക്സ് സ്റ്റേഡിയമായ കാസായി കനോയ്  സെന്ററിലേക്ക് എത്തുന്ന കാണികളെയാണ് പ്രധാനമായും ഇവിടെ പ്രതീക്ഷിച്ചത്. എന്നാൽ കാണികൾ ഇല്ലാത്ത സാഹചര്യത്തിൽ പതിവു തിരക്കു മാത്രമേ ഷിൻകാവ പാർക്കിംഗ് ഗ്രൗണ്ടിലുള്ളൂ. മൂന്നു പ്രധാന കവാടങ്ങൾ  ഉള്ള ഷിൻകവ പാർക്കിംഗ് ഭൂമികുലുക്കത്തെ  പ്രതിരോധിക്കാനുള്ള രീതിയിലാണ് നിർമ്മിച്ചത്.

ഒളിമ്പിക്സിന്റെ വിസ്മയലോകത്താണ് ജപ്പാനിന്ന്. അസാധ്യമെന്ന് തോന്നുന്നതെന്തും സാധ്യമാക്കുന്ന ജപ്പാൻ മോഡൽ അൽഭുതമുളവാക്കുന്നതാണ് മനോരമന്യൂസിന് വേണ്ടി ഷിൻകവയിൽ നിന്ന് എൻ കെ സാജൻ

MORE IN SPORTS
SHOW MORE
Loading...
Loading...