ടോക്കിയോയില്‍ മകന്‍ മികച്ച പ്രകടനം നടത്തും; പ്രതീക്ഷയിൽ ശ്രീശങ്കറിന്റെ കുടുംബം

sreesanker-01
SHARE

പ്രതിസന്ധികള്‍ മറികടന്ന് ഒളിംപിക്സില്‍ മകന്‍ മികച്ച പ്രകടനം നടത്തുമെന്ന് കേരളത്തിന്റെ പ്രതീക്ഷയായ ലോംഗ് ജംപ് താരം എം.ശ്രീശങ്കറിന്റെ മാതാവ് ബിജിമോള്‍. പ്രധാന ടൂര്‍ണമെന്റുകള്‍ നഷ്ടമായത് പരിശീലനത്തിലൂടെ മറികടക്കുമെന്നും മുന്‍ ദേശീയതാരം കൂടിയായ ബിജിമോള്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

യാക്കരയിലെ കുതിപ്പ് ടോക്കിയോയില്‍ കോടിക്കണക്കിന് ജനതയുടെ അഭിമാനമായി മാറുമെന്നാണ് കായികപ്രേമികളുെട പ്രതീക്ഷ. ശ്രീശങ്കറിന്റെ തയാറെടുപ്പുകള്‍ക്ക് കോവിഡ് പല തരത്തിലുള്ള പ്രതിസന്ധി തീര്‍ത്തെങ്കിലും അതിനെയെല്ലാം അതിജീവിക്കുമെന്ന് ബിജിമോള്‍ പറഞ്ഞു. നല്ല പ്രകടനം കാഴ്ചവയ്ക്കും. 

ഒളിംപിക്സില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കായുള്ള ഐക്യദാര്‍ഢ്യ കൂട്ടായ്മയില്‍ പ്രീജ ശ്രീധരന്‍, പരിശീലകന്‍ മനോജ്, ഹരിദാസ്, ജില്ലാ ഒളിംപിക് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

MORE IN SPORTS
SHOW MORE
Loading...
Loading...