സോറി സാരി; വേഷം മാറ്റി ഇന്ത്യന്‍ വനിത താരങ്ങൾ, ഇക്കുറി ടീം യൂണിഫോം

dresscode-02
SHARE

മുന്‍വര്‍ഷങ്ങളിലെ ഒളിംപിക്സ്  ഉദ്ഘാടന ചടങ്ങില്‍ സാരിയുടുത്താണ് ഇന്ത്യന്‍ വനിത താരങ്ങളെത്തിയതെങ്കില്‍ ഇത്തവണ സാരി ഒഴിവാക്കി. താരങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഡ്രെസ് കോഡില്‍ മാറ്റം വരുത്തിയത്. 

  ബീജിങ്, ലണ്ടന്‍, റിയോ..ഇന്ത്യന്‍ വനിത അത്്ലീറ്റുകള്‍  ഉദ്ഘാടനവേദിയിലെത്തിയത് സാരിയില്‍.  2008 ബീജിങ് ഒളിംപിക്സില്‍ ഔദ്യോഗിക വേഷം സാരിയായിരുന്നെങ്കിലും  ട്രാക് സ്യൂട്ട് ധരിച്ചാണ് സാനിയ മിര്‍സ പങ്കെടുത്തത്.  സാരിയുടുക്കാനുള്ള പ്രയാസവും മണിക്കൂറുകള്‍ നീളുന്ന ഉദ്ഘാടന ചടങ്ങില്‍ സാരിയുടുത്ത് നില്‍ക്കുന്നതിലെ ബുദ്ധിമുട്ടും വനിത താരങ്ങള്‍ പരസ്യമായി പറഞ്ഞത് റിയോ ഒളിംപിക്സിന് ശേഷം.  ഇതോടെയാണ് വസ്ത്രരീതിയില്‍ മാറ്റം വരുത്തുന്നത് പരിഗണിച്ചത്. പ്രമുഖ ബ്രാന്‍ഡായ റെയ്മണ്ടാണ് ഇത്തവണത്തെ ഉദ്ഘാടന ചടങ്ങിലെ വസ്ത്രങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നത്. നീലയും വെള്ളയും നിറത്തിലുള്ള ടീം യൂണിഫോം സ്പോണ്‍സര്‍മാര്‍ ലൈനിങ്ങും. 

ഇന്ത്യന്‍ പതാകയിലെ നിറങ്ങള്‍ ഉള്‍പ്പെടുന്നതാണ് ടീം ജേഴ്സി. പരേഡില്‍ ഒളിംപിക്സിന്റെ ജന്‍മനാടായ ഗ്രീസ് ഒന്നാമതും അഭയാര്‍ഥികളുടെ സംഘം രണ്ടാമതും.. നിലവിലെ ചാംപ്യന്‍മാരായ അമേരിക്കയ്ക്കും അടുത്ത ഒളിംപിക്സിന് വേദിയാകുന്ന ഫ്രാന്‍സിനും പിന്നിലായി ഏറ്റവും അവസാനം ആതിഥേയരായ ജപ്പാന്‍ എത്തും..

MORE IN SPORTS
SHOW MORE
Loading...
Loading...