ഓരോ ചാംപ്യനും മെഡലണിയുമ്പോള്‍ ഈ ജനത അഭിമാനിക്കും: അക്കഥ ഇതാ

goldmedal-06
SHARE

ഉപയോഗശ്യൂന്യമായ ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നാണ് ഇത്തവണ ഒളിംപിക്സ് മെഡലുകള്‍ നിര്‍മിച്ചിരിക്കുന്നത്. ജാപ്പനീസ് പൗരന്‍മാരാണ് അയ്യായിരം മെഡലുകള്‍ നിര്‍മിക്കാനുള്ള മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ കൈമാറിയത്. ലോകംകീഴടക്കി ഓരോ ചാംപ്യനും മെഡലണിയുമ്പോള്‍  ജപ്പാന്‍ മുഴുവന്‍ അഭിമാനിക്കും. ഓരോ മെഡലിലും ജപ്പാന്‍കാരുടെ പങ്കുണ്ട്. ടോക്കിയോ ട്വന്റി20 മെഡല്‍ പ്രൊജക്റ്റ് എന്ന പേരിലാണ് പൗരമാരില്‍ നിന്ന് ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. 

മുപ്പത് കിലോ സ്വര്‍ണവും, 4,100 കിലോ വെള്ളിയും,2,700 കിലോ വെങ്കലവും ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് ലഭിച്ചു. അതായത് അവശ്യമായ സ്വര്‍ണത്തിന്റെ 94 ശതമാനവും വെള്ളിയുടെ 85 ശതമാനവും. മെഡലുകള്‍ രൂപകല്‍പന ചെയ്തതും സിഡൈനര്‍മാരെയും വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ചുള്ള മല്‍സരം നടത്തിയാണ്. ഗ്രീക്ക് വിജയദേവതയായ നൈക്കിയുടെ ചിത്രവും  ഒളിംപിക്സ് ചിഹ്നവും മെഡലില്‍ പതിച്ചിട്ടുണ്ട്. ജപ്പാനിലെ പരമ്പരാഗത കിമോണൊ ലെയറിങ് ടെക്നിക് ഉപയോഗിച്ചാണ് മെഡലിലെ റിബന്‍ ഒരുക്കിയിരിക്കുന്നത്. 

MORE IN SPORTS
SHOW MORE
Loading...
Loading...