ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ പാക്കിസ്താൻ തോൽപ്പിക്കും; പ്രവചിച്ച് അക്തർ; ചർച്ച

shoaib-akthar
SHARE

പാക്കിസ്താൻ മുൻ ഫാസ്റ്റ് ബൗളർ ഷൊഅയ്ബ് അക്തറിന്റെ ഒരു പ്രവചനമാണ് ഇപ്പോൾ കായിക ലോകത്ത് ചർച്ചയാകുന്നത്. ഈ വർഷത്തെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയും പാക്കിസ്താനും തമ്മിലാകും മൽസരമെന്നും പാക്കിസ്താൻ ജയിക്കുമെന്നുമാണ് അക്തർ പ്രവചിച്ചിരിക്കുന്നത്.

യുഎഇയിലാണ് മൽസരം നടക്കുന്നത്. അവിടുത്തെ സാഹചര്യം ഇന്ത്യക്കും പാകിസ്താനും ഒരുപോലെ ഗുണം ചെയ്യുമെന്നും അതിനാൽ ഇരുടീമുകളും അവസാനം ഏറ്റുമുട്ടുമെന്നും അക്തർ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. എന്നാൽ മുമ്പ് പരസ്പരം 11 തവണ ഏറ്റമുട്ടിയപ്പോഴും ഇന്ത്യയോട് പരാജയപ്പെട്ട പാക്കിസ്താനാകും ഇക്കുറി വിജയിക്കുക എന്നും പറയുന്നു. 

ലോകകപ്പിൽ ഇന്ത്യും പാക്കിസതാനും ഒരേ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് രണ്ടിൽ ഇന്ത്യ, പാക്കിസ്താൻ. ന്യൂ സിലാന്റ്, ്ഫ്ഗാനിസ്താൻ എന്നീ ടീമുകളാണുള്ളത്. 2021 ഒക്ചോബർ 17 മുതൽ നവംബർ 14 വരെയാണ് ട്വന്റി20 ലോകകപ്പ് മൽസരങ്ങൾ നടക്കുക. 

MORE IN SPORTS
SHOW MORE
Loading...
Loading...