സ്വിം സ്യൂട്ടില്‍ നിന്ന് മന്ത്രിക്കസേരയില്‍; ഒളിംപ്യന്‍ ക്രിസ്റ്റി കവെന്‍ട്രി

krisry-coventry
SHARE

കായിക താരങ്ങളില്‍ കറുപ്പും വെളുപ്പുമില്ല. അവര്‍ കായിക താരങ്ങളാണ്. മികവാണ് അവരുടെ നിറം. സിംബാംബെയുടെ കായിക മന്ത്രി ക്രിസ്റ്റി കവെന്‍ട്രിയുടെ വാക്കുകളാണിത്. സിംബാംബവെയില്‍ നിന്ന് ആദ്യ കറുത്തവര്‍ഗക്കാരി ഒളിംപിക്സില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. 

മറ്റാരെക്കാളും ഒളിംപിക്സില്‍ മല്‍സരിക്കുന്നതിന്റെ പ്രാധാന്യം ക്രിസ്റ്റിക്ക് അറിയാം, കാരണം സിബാംബ്്വെ എന്ന ആഫ്രിക്കന്‍ രാജ്യം ഒളിംപിക്സില്‍ നേടിയ എട്ടുമെഡലുകളില്‍ ഏഴും ക്രിസ്റ്റി കവെന്‍ട്രി നീന്തിയെടുത്തതാണ്. അഞ്ച് ഒളിംപിക്സില്‍ പങ്കെടുത്തു. നീന്തലില്‍ ലോകറെക്കോര്‍ഡും ക്രിസ്റ്റിയുടെ പേരിലുണ്ട്. 

ബാക്സ്ട്രോക്കാണ് ഇഷ്ട ഇനം. 2000ത്തിലെ സിഡ്നി ഒളിംപിക്സ് മുതല്‍ 2016ലെ റിയോ ഒളിംപിക്സ് വരെ നീന്തല്‍ക്കുളത്തില്‍ സിംബാബ്്വെയുടെ സ്വപ്നവും പ്രതീക്ഷയും കാത്തു, 2004ലെ ഏതഥന്‍ ഒളിംപിക്സിലാണ് ആദ്യമെഡല്‍ നേട്ടം. 200മീറ്റര്‍ ബാക്സട്രോക്കില്‍ സ്വര്‍ണം നേടി. 2008ലെ ബീജിങ് ഒളിംപിക്സിലും മെ‍ഡല്‍ നേട്ടം കൈവരിച്ച ക്രിസ്റ്റി ഒളിംപിക്സില്‍ രണ്ട് സ്വര്‍ണവും നാല് വെള്ളിയും ഒരുവെങ്കലവും നേടി. 2012 ല്‍ പരുക്കും ന്യുമോണിയയും ക്രിസ്റ്റിയ്ക്ക് തിരിച്ചടിയായി.  2016ലെ റിയോ ഒളിംപിക്സില്‍ സിംബാബ്്വെയുടെ പതാക ഏന്തിയത് ക്രിസ്റ്റി കവന്‍ട്രിയായിരുന്നു. ഒളിംപിക്സില്‍ ക്രിസ്റ്റി നേടിയ ഏഴ് െമഡലിന് മുമ്പ് സിംബാബ്്വെയുടെ ഏകമെ‍ഡല്‍ നേട്ടം 1980ല്‍ വനിത ഹോക്കി ടീം നേടിയ സ്വര്‍ണമെഡല്‍ ആണ്. 

ലക്ഷ്യബോധവും കഠിനാധ്വാനം ഉണ്ടെങ്കില്‍  ഏത് സ്വപ്നങ്ങളും യാഥാര്‍ഥ്യമാക്കാമെന്നാണ് ക്രിസ്റ്റി കവെന്‍ട്രി നല്‍കുന്ന പാഠം. ഒന്‍പത് വയസുമുതലാണ് നീന്തല്‍ പരിശീലനം ഗൗരവമായി തുടങ്ങിയത്. പിതാവ് നീന്തല്‍ താരങ്ങളുടെ വീഡിയോ കാണിച്ച് പ്രചോദനമേകി, അങ്ങനെയാണ് ഒളിംപിക്സ് മെഡല്‍ എന്ന സ്വപ്നത്തിലേക്ക് കുഞ്ഞു ക്രിസ്റ്റി എത്തിയത്. പുലര്‍ച്ചെ നാലരക്ക് തുടങ്ങും പരിശീലനം, മണിക്കൂറുകള്‍ പരിശീലനത്തിനായി മാറ്റിവച്ചു. സ്കൂള്‍തലത്തിലും കോളജ് തലത്തിലും മികവ് കാണിച്ച ക്രിസ്റ്റി 17ാം വയസില്‍ സിബാംബാവെയുടെ വനിത കായികതാരമായി തിരഞ്ഞെടുക്കപ്പെട്ടു. ഒളിംപിക്സ് സ്വര്‍ണം നേടിയതോടെ സിംബാംബ്്വെയുടെ ഗോള്‍ഡന്‍ ഗേളുമായി. 2016ലെ ഒളിംപിക്സിന് ശേഷം കായികരംഗത്തോട് വിടപറ‍ഞ്ഞ ക്രിസ്റ്റി സ്വന്തമായി നീന്തല്‍ അക്കാദമി തുടങ്ങി. 

പിന്നാലെ രാഷ്ട്രീയ രംഗത്തെത്തി. 2018ല്‍ സ്വതന്ത്രയായി തിരഞ്ഞെടുക്കപ്പെട്ടു. ടെലിവിഷനിലൂടെയാണ് മന്ത്രിയായി തിര‍ഞ്ഞെടുക്കപ്പെട്ടത് ക്രിസ്റ്റി അറിയുന്നുത്. രാജ്യത്തിന്റെ കായിക–യുവജന ക്ഷേമ മന്ത്രിയായി. 2018സെപ്റ്റംബറിലായിരുന്നു മന്ത്രിയായത്. മന്ത്രിസ്ഥാനം അറിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഗര്‍ഭണിയാണെന്നത് അറിഞ്ഞത്. ഈയടുത്തകാലത്ത്  ഇറങ്ങിയ ഒരു മലയാള സിനിമയിലെ കഥാബിന്ദുപോലെയായിരുന്നില്ല ക്രിസ്റ്റിയുടെ തീരുമാനം. മന്ത്രിയെന്ന നിലയിലുള്ള തിരക്കുകള്‍ക്കൊപ്പം ഗര്‍ഭകാലശുശ്രൂഷയും ക്രിസ്റ്റി കവന്‍ട്രി ഫലപ്രദമായി ചെയ്തു. 

2019മേയിലാണ് ആദ്യ കുഞ്ഞിന് മന്ത്രി ജന്മം നല്‍കിയത്. സിംബാബ്്്വെയുടെ ഒളിംപിക് കമ്മിറ്റി അംഗമായും ലോക അക്വാറ്റിക് അസോസിയേഷന്റെ ഭാരവാഹിയായും പ്രവര്‍ത്തിക്കുന്ന 37കാരിയായ ക്രിസ്റ്റി ഒളിംപിക്സ് അത്്്ലറ്റിക്സ് കമ്മീഷന്‍ അധ്യക്ഷയാണ്. ക്രിസ്റ്റി കവെന്‍ട്രി ആറാം ഒളിംപിക്സിനായി  ടോക്കിയോലുണ്ട്. ഇക്കുറി ഒഫീഷലിന്റെ റോളിലാണ് ക്രിസ്റ്റി. സിബംാബ്്വെയില്‍ നിന്ന് നീന്തലില്‍ പങ്കെടുക്കുന്ന ആദ്യ കറുത്തവര്‍ഗക്കാരി ഡൊബറ്റ കട്ടായി ഇക്കുറി ടോക്കിയോയില്‍ മല്‍സരിക്കുന്നുണ്ട്. 17കാരിയായ ഡൊബറ്റ, 100മീറ്റര്‍ ബാക് സ്ട്രോക്കില്‍ ക്രിസ്റ്റിയുടെ റെക്കോര്‍ഡ് തകര്‍ത്താണ് ഒളിംപിക്സിന് ഇറങ്ങുന്നത്.

MORE IN SPORTS
SHOW MORE
Loading...
Loading...