ഓള്‍ യൂറോപ്പ് സെവന്‍സ് ടൂര്‍ണമെന്‍റ്; മാള്‍ട്ട യുവതാരയ്ക്ക് കിരീടം

malta
SHARE

ഓള്‍ യൂറോപ്പ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മാള്‍ട്ട യുവതാരയ്ക്ക് കിരീടം. ഫൈനലില്‍ 2-1 ന് സെവന്‍സ് ക്ലബ്, മിലാനെ തോല്‍പിച്ചു. രക്തപുഷ്പങ്ങള്‍ ഇറ്റലിയെന്ന നവമാധ്യമ കൂട്ടായ്മയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് സെവന്‍സ് ക്ലബ് മിലാനെ തോല്‍പിച്ച് മാള്‍ട്ട യുവതാര കിരീടം ചൂടിയത്. മാള്‍ട്ട, മിലാന്‍, റോം തുടങ്ങി വിവിധ ഇടങ്ങളില്‍ നിന്നുള്ള ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. 

രക്തപുഷ്പങ്ങള്‍ ഇറ്റലിയുടെ പ്രസിഡന്റ് ജോര്‍ജ് ക്രിസ്റ്റിയാണ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തത്.  സെക്രട്ടറി കലേഷ് കുളിയാണ് സമ്മാനദാനം നിര്‍വഹിച്ചത്.

MORE IN SPORTS
SHOW MORE
Loading...
Loading...