ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്; വിരാട് കോലി ക്രീസില്‍; രോഹിത് ശർമ പുറത്ത്

testdayone
SHARE

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ആദ്യദിനം മല്‍സരം അവസാനിച്ചപ്പോള്‍ ഇന്ത്യ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെന്ന നിലയില്‍. 44 റണ്‍സുമായി വിരാട് കോലി ക്രീസിലുണ്ട്. ഇന്നും സതാംപ്റ്റനില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം 

അതിവേഗം വിക്കറ്റ് വീഴുമെന്ന് കരുതിയ ഇടത്ത് എങ്ങനെ പിടിച്ച് നില്‍ക്കണമെന്ന് രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും കാണിച്ച് തന്നു. ആദ്യസെഷന്റെ അവസാനത്തോടടുത്ത് കിവീസിന് ബ്രേക്ക് ത്രൂ. 34 റണ്‍സെടുത്ത രോഹിത്തിനെ കൈല്‍ ജേമീസണ്‍ മടക്കി. ഒരു റണ്‍സ് ചേര്‍ക്കുന്നതിനിടെ ശുഭ്മാന്‍ ഗില്ലിനെ നീല്‍ വാഗ്നറും വീഴ്ത്തി. 

താളം കണ്ടെത്താന്‍ വിഷമിച്ച ചേതേശ്വര്‍ പൂജാരയെ മടക്കി ബോള്‍ട്ട് ഷോക്ക്. നേരിട്ട 36–ാമത്തെ പന്തിലാണ് പൂജാരയ്ക്ക് അക്കൗണ്ട് തുറക്കാനായത് പക്ഷേ അങ്ങനെയങ് വിട്ടുകൊടുക്കാന്‍ കിങ് കോലിക്ക് താല്‍പര്യമില്ലായിരുന്നു. അജിന്‍ക്യ രഹാനെയെ  കൂട്ടുപിടിച്ച് സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. വിക്കറ്റുകള്‍ക്കിടയിലൂടെ ഓടി പരമാവധി റണ്‍സെടുക്കാനാണ് കോലി ശ്രമിച്ചത്.  രണ്ടാംദിനം കളി അവസാനിക്കുമ്പോള്‍ അര്‍ധസെ‍ഞ്ചുറി കൂട്ടുകെട്ടുമായി ഇരുവരും ക്രീസിലുണ്ട്.

MORE IN SPORTS
SHOW MORE
Loading...
Loading...