റൊണാള്‍ഡോയുടെ ചുവടുപിടിച്ച് ലോക്കാട്ടെല്ലിയും; ഈ അസൂറിപ്പടയെ സൂക്ഷിക്കണം

sports-football
SHARE

അസൂറിപ്പട എന്ന് കേട്ടാല്‍ പ്രതിരോധം എന്ന് ചിന്തിച്ചിരുന്ന കാലം മാറി. പരിശീലിപ്പിക്കാന്‍ ഇറങ്ങിയാല്‍ കപ്പെടുത്ത് കയറുന്ന റോബര്‍ട്ടോ മന്‍സീനിക്കു കീഴില്‍ ഇറങ്ങുന്ന ഇറ്റലി ഗോളടി ശീലമാക്കിയിരിക്കുകയാണ്.  യൂറോ കപ്പില്‍ കളിച്ച രണ്ടുമല്‍സരത്തിലും ആധികാരിക ജയം. മുന്നേറ്റ നിരയ്ക്ക് ഗോളടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മധ്യനിരയില്‍ നിന്നൊരു താരം ഗോളടിക്കുന്ന ടീം. എന്നാല്‍ പ്രതിരോധക്കോട്ട ഭദ്രമാണുതാണും. 

എന്താണ് ഇറ്റലിയുടെ ശൈലി, ആരൊക്കെയാണ് താരങ്ങള്‍

4–3–3 പ്രതിരോധത്തില്‍ നാലുപേരും മധ്യനിരയില്‍ മൂന്നുപേരും മുന്നേറ്റത്തില്‍ മൂന്നുപേരും അണിനിരക്കുന്ന ശൈലി. കളിക്കാന്‍ കൂടുതല്‍ സ്പേസും മധ്യനിരശക്തവും ആയിരിക്കും ഈ ശൈലിയില്‍. ആവശ്യമെങ്കില്‍ 4–5–1ശൈലിയിലേക്കും എളുപ്പത്തില്‍ മാറാനാകും. 

പ്രതിരോധം

പ്രതിരോധത്തില്‍ ഇടതുവശത്ത് സ്പിനസോള, സെന്‍റര്‍ ബാക്കുകളായി കില്ലിനിയും ബൊണൂച്ചിയും വലതുവശത്ത് ലൊറെന്‍സോ. ഇവര്‍ക്ക് മുന്നിലായി സെന്റര്‍ മിഡ്ഫീല്‍ഡറായി ജോര്‍ജിനോ ഇടതുവിങ്ങി ലോക്കാട്ടെല്ലി, വലതുവിങ്ങില്‍ ബാരെല്ല, മുന്നേറ്റത്തില്‍ ഇന്‍സിന്യ, ഇമ്മൊബിലൈ,ബെരാഡി എന്നിവര്‍. ( പ്ലയിങ് ഇലവനില്‍ കൂടുതല്‍ മുന്‍ഗണന ഇവര്‍ക്കാണ്.) ഇതില്‍ പ്രതിരോധത്തില്‍ രണ്ട് വശങ്ങളില്‍ നില്‍ക്കുന്ന സ്പിനസോളയും ലൊറെന്‍സോയും എതിരാളിയുടെ നീക്കങ്ങളെ തടയുന്നതിനൊപ്പം മുന്നേറ്റത്തിലേക്കും പന്ത് എത്തിക്കുന്നു. സ്പിനസോളയുടെ കരുത്ത് വലതുകാലിന് ആണെങ്കിലും ഇടതുവശത്ത് നിന്ന് മുന്നേറി ക്രോസുകള്‍ നല്‍കുന്നതിലുംമിടുക്കനാണ്. ലൊറെന്‍സോ വലതുവശത്ത് നിന്ന് ചെയ്യുന്നതും അതുതന്നെ. സെന്റര്‍ ബാക്കായ ബൊണൂച്ചി പ്രതിരോധത്തില്‍ നിന്ന് ചില നീളന്‍ പാസുകളിലൂടെ ആക്രമണത്തിന് തുടക്കമിടും. മറ്റൊരുസെന്റര്‍ ബാക്കായ കില്ലിനിയും ബൊണൂച്ചിയും യുവന്റസില്‍ ഒന്നിച്ചുകളിക്കുന്നത് ഇറ്റലിക്ക് നേട്ടമാകുന്നു.

മധ്യനിര

ജോര്‍ജിനോ ആണ് പ്ലേ മേക്കര്‍. കളിനിയന്ത്രിക്കുന്നത് ജോര്‍ജിനോ ആണ്. ആക്രമണത്തിന് ആസൂത്രണം ചെയ്യുന്നു. ഇടതുവിങ്ങിലൂടെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ലോക്കാട്ടെല്ലി ഓടിക്കയറും ചിലപ്പോള്‍ സെന്റര്‍ ഫോര്‍വേഡായും മാറും. ഇതാണ് സ്വിറ്റ്സര്‍ലന്‍ഡിനെതിരെ കണ്ടത്. വലതുവിങ്ങില്‍ ബാരല്ല ചെയ്യുന്നതും ഇതുതന്നെ. ഒരു മിഡ്ഫീല്‍ഡറുടെ എല്ലാഗുണവും ചേര്‍ന്നതാണ് ബാരല്ല. 

മുന്നേറ്റനിര

ഇന്‍സിന്യയും ഇമ്മൊബിലെയും ബരാഡിയും മധ്യനിരയില്‍ നിന്ന് ലഭിക്കുന്ന പാസുകളെ ഗോള്‍ ഷോട്ടാക്കി മാറ്റും. ഇവരെ പൂട്ടിയാല്‍ ലോക്കാട്ടെല്ലിയും ബാരല്ലയും കയറിവരും. ഇതാണ് ഇറ്റലിക്കായി റൊബര്‍ട്ടോ മന്‍സീനി ഒരുക്കിയിരിക്കുന്ന കാര്യങ്ങള്‍. 

മന്‍സീനി മാജിക്

മന്‍സീനി മാഞ്ചസ്റ്റര്‍ സിറ്റിയിലും 4–3–3ശൈലിയാണ് പരീക്ഷച്ചത്. ലീഗ് കിരീടം നേടിക്കൊടുത്തതും ഈ ശൈലിയിലാണ്. ഇന്റര്‍ മിലാനിലും ഇതുകാണാനായി, ഇപ്പോള്‍ ഇറ്റലിയെ ഒരുക്കിയതും ഇങ്ങനെതന്നെ.

ചെറുപ്പവും പരിചയസമ്പത്തും സമന്വയിപ്പിച്ച് ആണ് മന്‍സീനി അസൂറിപ്പടയെ ഒരുക്കിയിരുക്കുന്നത്.  

റൊണാള്‍ഡ‍ോയ്ക്ക് പിന്നാലെ ലോക്കട്ടെല്ലിയും

മല്‍സരശേഷം വാര്‍ത്താസമ്മേളനത്തിന് എത്തിയ ലോക്കട്ടെല്ലി കൊക്ക കോള കുപ്പികള്‍ മാറ്റിവച്ചതും ഹെന്‍കെയ്ന്‍ ബീയര്‍ ബോട്ടിലിന് പ്രാധാന്യംകുറച്ചതും ആണ് ഇപ്പോള്‍ സംസാരം. രണ്ടുഗോളടിച്ച് ഹീറോയായ താരത്തിന്റെ ഈ നിലപാട് ഫുട്ബോള്‍ ലോകം വാഴ്ത്തിപ്പാടുകയാണ്.

MORE IN SPORTS
SHOW MORE
Loading...
Loading...