ഷൂട്ടിങ് പ്രതിഭയാണ്, പക്ഷേ റൈഫിളില്ല; ഇല്ലായ്മ ഇല്ലാതാക്കുന്ന അപര്‍ണയുടെ പ്രതീക്ഷകൾ

shootwb
SHARE

ഇല്ലായ്മയില്‍ ഇല്ലാതാകുകയാണ് കൊച്ചിയില്‍ ഒരു വനിതാ ഷൂട്ടിങ് പ്രതിഭയുടെ പ്രതീക്ഷകള്‍. പലരുടെയും സഹായത്താല്‍ പരിശീലന സൗകര്യമൊരുക്കിയെങ്കിലും സ്വന്തമായൊരു റൈഫിള്‍ ഇനിയും കിട്ടാക്കനിയാണ്. 2016ല്‍ ഡല്‍ഹിയില്‍ നടന്ന സൈനീക ക്യാംപില്‍ എന്‍.സി.സിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത മത്സരത്തില്‍ അപര്‍ണാ ലാലു അഞ്ചു സ്വര്‍ണവും  ഒന്നുവീതം വെള്ളിയും വെങ്കലവുമാണ് നേടിയത്. 

ഈ ഇട്ടിരിക്കുന്നതെല്ലാം ഓരോരുത്തരുടെ ദാനമാണ്. ഇടുക്കി റൈഫിള്‍ അസോസിയേഷനില്‍ പരിശീനസൗകര്യമൊരുങ്ങിയത് പട്ടിക ജാതി വകുപ്പിന്റെ സഹായത്താല്‍. ബിരുദ പഠനം പൂര്‍ത്തിയാക്കി. ഷൂട്ടിങ് പാവപ്പെട്ടവര്‍ക്കുള്ളതല്ല എന്ന പരിഹാസം നിത്യേന കേള്‍ക്കുന്നുണ്ടെങ്കിലും അത് മറികടക്കാമെന്ന പ്രതീക്ഷയിലാണ് ചേപ്പനംകാരി.

MORE IN SPORTS
SHOW MORE
Loading...
Loading...