ഓസ്ട്രിയയ്ക്ക് ആദ്യ യുറോകപ്പ് ജയം; നോർത്ത് മാസിഡോണിയയെ തോൽപിച്ചു

eurocopaengaustria
SHARE

നോര്‍ത്ത് മാസിഡോണിയയെ തകര്‍ത്താണ് ഓസ്്ട്രിയ ചരിത്രത്തിലെ ആദ്യ യൂറോ വിജയം സ്വന്തമാക്കിയത്. ക്രൊയേഷ്യയെ 1–0നാണ് ഇംഗ്ലണ്ട് മറികടന്നത് 

ക്രൊയേഷ്യയ്ക്കെതിരെ കാല്‍വിന്‍ ഫിലിപ്സ് വഴിയൊരുക്കി  റഹീം സ്റ്റെര്‍ലിങ് ലക്ഷ്യത്തിലെത്തിച്ച ഏകഗോളിലാണ് ഇംഗ്ലണ്ട് ചരിത്രത്തിലാദ്യമായി യൂറോകപ്പിലെ ആദ്യമല്‍സരം വിജയിച്ചത്. ഗോള്‍പോസ്റ്റിലിടിച്ച് വീണ ഹാരി കെയ്ന് പകരക്കാരനായിറങ്ങിയ 17കാരന്‍ ജൂഡ് ബെല്ലിങ്ഹം യൂറോകളിക്കുന്ന പ്രായം കുറ‍ഞ്ഞതാരമായി. 

ആദ്യപകുതിയില്‍ പൊരുതിക്കളിച്ച നോര്‍ത്ത് മാസിഡോണിയയെ ഓസ്ട്രിയ 3–1ന് തകര്‍ത്തു. അവസാന 15മിനിറ്റില്‍ നേടിയ രണ്ടുഗോളുകളാണ് ഓസ്ട്രിയയുടെ ജയം ഉറപ്പാക്കിയത്. രണ്ടാം പകുതിയില്‍ പകരക്കാരായിറങ്ങിയ ഗ്രിഗോറിച്ചും അര്‍ണടോവിച്ചുമാണ് യൂറോ ചരിത്രത്തിലെ ഓസ്ട്രിയയുടെ  ആദ്യ ജയമൊരുക്കിയത് 

MORE IN SPORTS
SHOW MORE
Loading...
Loading...