പുതിയ അതിഥി; വെള്ള കുതിരയ്ക്ക് ഒപ്പമോടി ധോണി; വിഡിയോ പങ്കിട്ട് സാക്ഷി

dhoni-new-video
SHARE

ഐപിഎൽ 14–ാം സീസൺ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പാതിവഴിയിൽ നിർത്തിവച്ചതോടെ റാഞ്ചിയിലെ ഫാം ഹൗസിൽ പതിവ് ‘ഒളിവു ജീവിത’ത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ കൂടിയായ മഹേന്ദ്രസിങ് ധോണി. ഇവിടെ താരത്തിന്റെ ജീവിതത്തെക്കുറിച്ച് അറിയാൻ ഏക മാർഗം ഭാര്യ സാക്ഷി സിങ്ങിന്റെയും മകൾ സിവയുടെയും സമൂഹമാധ്യമങ്ങളാണ്.ധോണിയുടെ ‘കരിങ്കോഴി കൃഷി’ മുതൽ അടുത്തിടെ പുതിയ കുതിരയെ വാങ്ങിയത് ഉൾപ്പെടെയുള്ള വിശേഷങ്ങളെല്ലാം ആരാധകരിലേക്ക് എത്തിയത് ഈ വഴികളിലൂടെ തന്നെ.

ഇതിനിടെ, റാഞ്ചിയിലെ ഫാമിലെത്തിച്ച ഒരു കുഞ്ഞൻ കുതിരയ്‌ക്കൊപ്പമുള്ള ധോണിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിലെ പുതിയ ‘സൂപ്പർ ഹിറ്റ്’. പതിവുപോലെ ധോണിയുടെ ഭാര്യ സാക്ഷി സിങ്ങാണ് ഈ വിഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. കുഞ്ഞൻ കുതിരയ്‌ക്കൊപ്പം ധോണി ഓട്ടമത്സരം നടത്തുന്ന വിഡിയോയാണിത്. ഇതിനകം അഞ്ചു ലക്ഷത്തോളം പേരാണ് ഇൻസ്റ്റഗ്രാമിൽ ഈ വിഡിയോ ലൈക്ക് ചെയ്തത്.

ധോണിക്ക് വളർത്തു മൃഗങ്ങളോടും വാഹനങ്ങളോടുമുള്ള പ്രിയം ഏറെ പ്രശസ്തമാണ്. ധോണിക്ക് ഇതിനകം ഒരു ബെൽജിയം മാലിനോയിസ്, ഒരു വെളുത്ത ഹസ്കി, 4 ജർമൻ ഷെപ്പേർഡ് എന്നിവയുണ്ട്. അടുത്തിടെ ഒരു കുതിരയേയും വാങ്ങി. റാഞ്ചി സർക്കുലർ റോഡിലെ എട്ട് ഏക്കറിലുള്ള ഫാം ഹൗസിൽ ധോണി കുതിരയെ മസാജ് ചെയ്യുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഈ ചിത്രങ്ങളും വിഡിയോയും വൈറലായി.ഹർമുവിലെ പഴയ വസതിയിൽ നിന്ന് 8 കിലോമീറ്റർ മാത്രം അകലെയുള്ള കൈലാസപതിയെന്ന ആഡംബര വസതിയിലാണ് ഇപ്പോൾ ക്യാപ്റ്റൻ കൂളും കുടുംബവും മാതാപിതാക്കൾക്കൊപ്പം കഴിയുന്നത്.

MORE IN SPORTS
SHOW MORE
Loading...
Loading...