ഡെന്‍മാര്‍ക്കിനെ വീഴ്ത്തി ഫിന്‍ലാന്‍ഡിന് അട്ടിമറി ജയം; താരമായി ലൂക്കോസ്

denmarklost
SHARE

നോര്‍ഡിക്ക് പോരില്‍ ഡെന്‍മാര്‍ക്കിനെ എതിരില്ലാത്ത ഒരുഗോളിന് ഫിന്‍ലാന്‍ഡ് അട്ടിമറിച്ചു. യൂറോ കപ്പിലെ ഫിന്‍ലാന്‍ഡിന്റെ അരങ്ങേറ്റ മല്‍സരത്തില്‍ പെനല്‍റ്റി തടുത്തിട്ട ഗോള്‍കീപ്പര്‍ ലൂക്കാസ് ഹ്രാഡെക്കിയാണ് താരമായത്. ജോയല്‍ പോഹ്യാന്‍ പാലോയാണ് വിജയഗോള്‍ നേടിയത്. 

യൂറോ കപ്പ് ചരിത്രത്തിലെ ഫിന്‍ലാന്‍ഡിന്റെ ആദ്യഗോള്‍ ‍. ക്രിസ്റ്റ്യന്‍ എറിക്സനോടും ഡെന്‍മാര്‍ക്ക് ടീമിനോടുമുള്ള ആദരവെന്നോണം ചരിത്രഗോള്‍ പിറന്നതിന്റെ ആഘോഷം  പരിമിതപ്പെട്ടുത്തി ഫിന്‍ലാന്‍ഡ് താരങ്ങള്‍. സമനില ഗോളിനായി പൊരുതിയ ഡെന്‍മാര്‍ക്കിന് 74ാം മിനിറ്റില്‍ ലഭിച്ച പെനില്‍റ്റി മുതലാക്കാന്‍ ആയില്ല. 

മധ്യനിരയില്‍ എറിക്സന്റെ അഭാവം പ്രകടമായ മല്‍സരത്തില്‍ ഡെന്‍മാര്‍ക്കിന്റെ മുന്നേറ്റങ്ങള്‍ക്ക് വേഗതകുറ‍ഞ്ഞു. ബ്രെയ്ത്ത്്വെയ്്റ്റിനും  എറിക്സണ് പകരക്കാരനായെത്തിയ മത്തിയാസ് യെന്‍സനും അവസരങ്ങള്‍ ഒരുപാട് ലഭിച്ചെങ്കിലും ഫിന്നിഷ് പ്രതിരോധം തകര്‍ക്കാനായില്ല. 

MORE IN SPORTS
SHOW MORE
Loading...
Loading...