ഫ്രാന്‍സും പോര്‍ച്ചുഗലും ജര്‍മനിയും അടങ്ങുന്ന മരണഗ്രൂപ്പ്; യൂറോകപ്പിൽ തീപാറും

euro-cup
SHARE

ലോക ചാംപ്യന്‍മാരായ ഫ്രാന്‍സും യൂറോപ്യന്‍ ചാംപ്യന്‍മാരായ പോര്‍ച്ചുഗലും, മുന്‍ ചാംപ്യന്‍മാരായ ജര്‍മനിയും ഉള്‍പ്പെടുന്നതാണ് ഇത്തവണത്തെ യൂറോകപ്പിലെ മരണഗ്രൂപ്പ്. ലോകറാങ്കിങ്ങില്‍ 37ാം സ്ഥാനത്തുള്ള ഹംഗറിയാണ് വമ്പന്‍മാര്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് എഫില്‍ പെട്ടുപോയ കുഞ്ഞന്‍ ടീം. 

ക്വാര്‍ട്ടറിലോ സെമിയിലോ കാണേണ്ട തീപ്പൊരി മല്‍സരങ്ങള്‍ ഇത്തവണ ആദ്യറൗണ്ടില്‍ കാണിച്ചുതരും യൂറോകപ്പിലെ ഗ്രൂപ് എഫ്.  ലോകകിരീടത്തിനൊപ്പം യൂറോകപ്പുകൂടി സ്വന്തമാക്കാന്‍  ആക്രമണത്തിന് മൂര്‍ച്ചകൂട്ടിയാണ് ലോകചാംപ്യന്‍മാരായ ഫ്രാന്‍സ് തയ്യാറെടുക്കുന്നത്. എംബാപ്പയ്ക്കും ഗ്രീസ്മാനുമൊപ്പം ഫോമിലുള്ള കരിം ബെന്‍സീമയെ കൂടി അഞ്ചുവര്‍ഷത്തിന് ശേഷം  തിരിച്ചെത്തിച്ചത് ഗ്രൂപ്പ് ഘട്ടത്തിലെ എതിരാകളെ നോട്ടംവെച്ചുതന്നെ. 96ന് ശേഷം യൂറോപ്യന്‍ കിരീടം സ്വന്തമാക്കാന്‍ ജര്‍മനിക്ക് കഴിഞ്ഞിട്ടില്ല. ബയണ്‍ മ്യൂണിക് താരങ്ങള്‍ കരുത്ത് പകരുന്ന മധ്യനിരയുണ്ടെങ്കിലും പ്രതിരോധം ദുര്‍ബലമാണ്.  

അപ്രതീക്ഷിതമായി കിരീടമുയര്‍ത്തിയ 2016ലേ ടീമിനേക്കാള്‍ ബഹുദൂരം മുന്നിലാണ് ഇത്തവണത്തെ മരണഗ്രൂപ്പിലെ പോര്‍ച്ചുഗല്‍ ടീം. സിറ്റിയുടെ ബെര്‍ണാഡോ സില്‍വയും റൂബന്‍ ഡയസും, യുണൈറ്റഡിന്റെ ബ്രൂണോ ഫെര്‍ണാണ്ടസ്, ലിവര്‍പൂളിന്റെ ഡിയഗോ ജോട്ട എന്നിവര്‍ റൊണാള്‍ഡോയ്ക്കൊപ്പമുണ്ട്. എങ്കിലും യോഗ്യതാ റൗണ്ടില്‍ നിന്ന് കഷ്ടിച്ചാണ് പോര്‍ച്ചുഗല്‍ യൂറോ കപ്പിന് യോഗ്യത നേടിയത്. ഐസ്്ലന്‍ഡിനെ പ്ലേ ഓഫില്‍ തോല്‍പിച്ചാണ് ഹംഗറി യൂറോയ്ക്ക് സ്ഥാനമുറപ്പിച്ചത്.  മികച്ച മൂന്നാം സ്ഥാനക്കാര്‍ക്കും അടുത്ത റൗണ്ടിലേയ്ക്ക് അവസരമുള്ളതിനാല്‍ ഹംഗറിയും പ്രതീക്ഷ കൈവിട്ടിട്ടില്ല.

MORE IN SPORTS
SHOW MORE
Loading...
Loading...