കോപ അമേരിക്ക ഫുട്ബോള്‍ അര്‍ജന്റീനയില്‍ നടത്തില്ല; ഫെഡറേഷന്‍

copawb
SHARE

കോപ അമേരിക്ക ഫുട്ബോള്‍ അര്‍ജന്റീനയില്‍ നടത്തില്ലെന്ന് ദക്ഷിണ അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്‍. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. പുതിയ വേദി വൈകാതെ പ്രഖ്യാപിക്കുമെന്ന് ഫെഡറേഷന്‍ അറിയിച്ചു. 

 അര്‍ജന്റീനയിലും കൊളംബിയയിലും ആയിട്ട് കോപ അമേരിക്ക ഫുട്ബോള്‍ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനാല്‍ കൊളംബിയിയെ ദക്ഷിണ അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ആതിഥേയം വഹിക്കുന്നതില്‍ നിന്ന്  ഒഴിവാക്കി. മേയ് 20നാണ് കൊളംബിയയെ ഒഴിവാക്കിയത്. പിന്നീട് ടൂര്‍ണമെന്റ് ഒറ്റയ്ക്ക് നടത്താമെന്ന് അര്‍ജന്റീന അറിയിക്കുകയായിരുന്നു. അടുത്തമാസം 13മുതല്‍ ജൂലൈ പത്തുവരെയാണ് ടൂര്‍ണമെന്റ്. അര്‍ജന്റീനയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ വേദി മാറ്റുകയാണെന്ന് ഫെ‍ഡറേഷന്‍ അറിയിക്കുകയായിരുന്നു, അമേരിക്കയിലോ ചിലെയിലോ മല്‍സരങ്ങള്‍ നടത്താനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. പുതിയവേദി ഉടനെ തീരുമാനിക്കുമെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് അറിയിച്ചു. 2019ല്‍ ബ്രസീലില്‍ നടന്ന കോപ അമേരിക്ക ഫുട്ബോളില്‍‌ ബ്രസീല്‍ ആണ് കിരീടം നേടിയത്. 

MORE IN SPORTS
SHOW MORE
Loading...
Loading...