'അവരെ ഓർത്ത് എന്റെ ഉറക്കം നഷ്ടപ്പെട്ടു'; ഐപിഎൽ ഉപേക്ഷിച്ചത് പറഞ്ഞ് അശ്വിൻ

ashwin-28
SHARE

ഐപിഎൽ പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയതിനെ കുറിച്ച് തുറന്ന് പറഞ്ഞ് അശ്വിൻ. ഡൽഹിക്കായി കളിക്കുന്നതിനിടയിലാണ് അശ്വിന്റെ കുടുംബാംഗങ്ങൾക്ക് കോവിഡ് ബാധിച്ചത്. തുടർന്ന് അശ്വിൻ കളി മതിയാക്കി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടുകാരുടെ സുരക്ഷയെ കുറിച്ചുള്ള ആധി കാരണം ഉറക്കം നഷ്ടപ്പെട്ടുവെന്നും സഹിക്കാൻ പറ്റാതെ വന്നപ്പോൾ നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും അശ്വിൻ പറയുന്നു.

ബന്ധുക്കളിൽ ചിലർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. ഭാഗ്യം കൊണ്ട് എല്ലാവരും രക്ഷപെട്ടുവെന്നും വെളിപ്പെടുത്തി.

ഐപിഎൽ പാതിവഴിയിൽ ഉപേക്ഷിക്കുമ്പോൾ, ഇനി ക്രിക്കറ്റ് കളിക്കാൻ എനിക്കു കഴിയുമോ എന്ന ആശങ്കയുമുണ്ടായിരുന്നു. പക്ഷേ, ആ സമയത്ത് ഐപിഎൽ നിർത്തി വീട്ടിലേക്കു പോകാനാണ് തോന്നിയത്. കുറച്ചുകാലത്തേക്ക് എന്തായാലും ക്രിക്കറ്റൊന്നും ഉണ്ടാകില്ലെന്ന് ഞാൻ മനസ്സിലുറപ്പിച്ചു. പിന്നീടാണ് ഐപിഎൽ നിർത്തിവയ്ക്കുന്നത്. ഇടയ്ക്ക് കുടുംബാംഗങ്ങളുടെ നില മെച്ചപ്പെട്ടതോടെ ഐപിഎലിലേക്ക് തിരികെ വരാമെന്ന് ഞാൻ കരുതിയതാണ്. അപ്പോഴേക്കും ഐപിഎൽ നിർത്തിവച്ചുവെന്നും അശ്വിൻ കൂട്ടിച്ചേർത്തു. കുടുംബത്തിന് ഈ അവസ്ഥയിൽ തന്റെ സാന്നിധ്യം ആവശ്യമുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം പോകാൻ തീരുമാനിക്കുകയായിരുന്നുവെന്നും അശ്വിൻ വ്യക്തമാക്കി. പ്രതിസന്ധിഘട്ടത്തിൽ വീട്ടുകാർക്കൊപ്പം നിൽക്കാനുള്ള അശ്വിന്റെ തീരുമാനത്തെ മാനിക്കുന്നതായി അന്ന് ഡൽഹി ടീം ട്വീറ്റ് ചെയ്തിരുന്നു. 

MORE IN SPORTS
SHOW MORE
Loading...
Loading...