പിഎസ്ജിയുടെ ആധിപത്യത്തിന് അവസാനം; ഫ്രഞ്ച് ലീഗ് കിരീടം സ്വന്തമാക്കി ലില്ല

French-League-One-soccer-match
SHARE

പിഎസ്ജിയുടെ ആധിപത്യത്തിന് അവസാനമിട്ട് ഫ്രഞ്ച് ലീഗ് കിരീടം ലില്ല സ്വന്തമാക്കി. നിര്‍ണായകമായ അവസാന മല്‍സരത്തില്‍ ആംഗേഴ്സിനെ 2–1 ന് തോല്‍പിച്ചാണ് ലില്ല ചാംപ്യന്‍മാരായത്. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കിരീടനേട്ടം, ചരിത്രത്തിലെ നാലാമത്തേതും. പത്താം മിനുറ്റില്‍ ജൊനാഥന്‍ ഡേവിഡും, ആദ്യപകുതിയുടെ അവസാന നിമിഷം ബുരാക് ഇല്‍മസുമാണ് ലില്ലിനായി ഗോള്‍ നേടിയത്. അധികസമയത്ത് എയ്ഞ്ചെലോ ഫല്‍ഗിനി ആംഗേഴ്സിനായി ഏക ഗോള്‍ നേടി. 

ബ്രെസ്റ്റിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തറപറ്റിച്ചെങ്കിലും പൊയിന്‍റ് നിലയില്‍ നെയ്മറുടെ പിഎസ്ജിക്ക് മുന്നിലെത്താനായില്ല. 37ാം മിനുറ്റില്‍തന്നെ സെല്‍ഫ് ഗോളിലൂടെ ബ്രെസ്റ്റന്‍ പിന്നാലായി. തുടര്‍ന്ന് 71ാം മിനുറ്റില്‍ എംബപ്പെ ഗോള്‍ നേടി. ഇതോടെ മറുപടിയില്ലാത്ത രണ്ട് ഗോളിന് പിഎസ്ജി ജയം ഉറപ്പിക്കുകയായിരുന്നു. ആദ്യപകുതിയില്‍ പിഎസ്ജിക്ക് അനുകൂലമായി ലഭിച്ച പെനാലിറ്റി നെയ്മര്‍ പാഴാക്കി. ജയിച്ചെങ്കിലും പൊയിന്‍റ് നിലയില്‍ രണ്ടാമതായതോടെ പിഎസ്ജിയുടെ പത്താം ഫ്രഞ്ച് ലീഗ് കിരീടമോഹമാണ് തകര്‍ന്നത്. 

MORE IN SPORTS
SHOW MORE
Loading...
Loading...