സ്റ്റംപുകൊണ്ട് ഉഗ്രൻഷോട്ടുകൾ; മലയാളിപ്പയ്യനെ ഏറ്റെടുക്കാൻ രാജസ്ഥാന്‍ റോയല്‍സ്

vignaj
SHARE

ക്രിക്കറ്റ് സ്റ്റംപുകൊണ്ട് ബാറ്റിങ് വിസ്മയംതീര്‍ത്ത കൊച്ചുമിടുക്കനെ ഏറ്റെടുക്കാനൊരുങ്ങി രാജസ്ഥാന്‍ റോയല്‍സ്. തൃശൂര്‍ സ്വദേശി വിഘ്നജ് പ്രജിത്തിന് തുടര്‍പരിശീലനം നല്‍കാമെന്നാണ് വാഗ്ദാനം. ഇതിനിടെ രാജ്യാന്തര ക്രിക്കറ്റ് ഗ്രൂപ്പുകളിലടക്കം വിഘ്നജിന്റെ പ്രകടനം തരംഗമായിരിക്കുകയാണ്.

ഒറ്റ സ്റ്റംപുകൊണ്ട് ഡിഫന്‍സും, ഡ്രൈവും, സ്ക്വയര്‍ ഡ്രൈവും, പുള്‍ ആന്‍ഡ് ഹുക്കും. നെറ്റ്സിലെ ഒന്‍പതുവയസുകാരന്റെ ഈ മാസ്മരിക പ്രകടനംകണ്ട് അന്തംവിട്ടവരേറെ. വീഡിയോ വൈറല്‍ ആയതോടെ തൃശൂര്‍ക്കാരന്‍ വിഘ്നജ് പ്രജിത്തും താരമായി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വീഡിയോ രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജ്മെന്റിനെ കാണിച്ചതോടെ അവരും ക്ലീന്‍ ബോള്‍ഡ്. 

രാവിലെ അഞ്ചര മുതല്‍ എട്ടരവരയും വൈകീട്ട് രണ്ട് മണിക്കൂറും മുടങ്ങാതെ പരിശീലനം. ലോക്ഡൗണ്‍ കാലത്ത് ബാറ്റുപൊട്ടിയപ്പോള്‍ തുടങ്ങിയ സ്റ്റംപ് പരിശീലനം ഏകാഗ്രതകൂട്ടി. അണ്ടര്‍ പതിന്നാല് മല്‍സരത്തില്‍ എട്ടാം വയസില്‍ അര്‍ധ സെഞ്ചുറി നേടിയും വിഘ്നജ് കഴിവ് തെളിയിച്ചിട്ടുണ്ട്. യു.കെ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ പ്രാദേശിക ക്രിക്കറ്റ് കോച്ചുമാരും അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

MORE IN SPORTS
SHOW MORE
Loading...
Loading...