എൻ–95 ന്റെ വില താങ്ങാനാവില്ലെന്ന് ആരാധകര്‍; എത്തിച്ചുനൽകാമെന്ന് അശ്വിൻ

PTI10_25_2019_000125A
SHARE

എന്‍ 95 മാസ്കിന്റെ വില താങ്ങാനാകില്ലെന്ന് പറഞ്‍ഞ ആരാധകരോട് അത് എത്തിച്ചു നൽകാമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ആർ അശ്വിൻ. ല്ലാവരും വാക്സിനെടുക്കണമെന്നും ഇരട്ട മാസ്ക് ധരിക്കണമെന്നും സാമൂഹ്യ അകലം പാലിക്കണമെന്നുമുള്ള അശ്വിന്റെ ട്വീറ്റിനു താഴെയായിരുന്നു ആരാധകർ പ്രതികരിച്ചത്. രാജ്യത്തെ ഒരു കോവിഡ് ക്ലസ്റ്ററാക്കി മാറ്റാതിരിക്കാൻ നാം ശ്രമിക്കണമെന്നും അശ്വിൻ ട്വീറ്റ് ചെയ്തു.

അശ്വിന്റെ ട്വീറ്റിന് താഴെ എൻ 95 മാസ്കുകൾക്ക് വില കൂടുതലാണെന്നും എല്ലാവര്‍ക്കും അത് താങ്ങാനാകില്ലെന്നുമാണ് ആരാധകരിലൊരാള്‍ കമന്റ് ചെയ്തത്. എൻ 95 മാസ്കുകൾ എത്തിക്കാൻ താൻ തയാറാണെന്നും തന്റെ ടൈംലിനിലുള്ള ആരെങ്കിലും ഇതിനുള്ള മാർ​ഗം പറഞ്ഞാൽ എത്തിക്കാമെന്നും അശ്വിൻ മറുപടി നൽകി. 

MORE IN SPORTS
SHOW MORE
Loading...
Loading...