മുൻ ആസ്ട്രേലിയൻ ക്രിക്കറ്റ് താരത്തെ തട്ടിക്കൊണ്ടുപോയി; ഭീഷണി; അറസ്റ്റ്

macgillwb
SHARE

മുന്‍ ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് മക്ഗില്ലിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സിഡ്‌നിയില്‍ വെച്ചാണ് അറസ്റ്റ്. കഴിഞ്ഞ ഏപ്രില്‍ പതിനാലിനാണ് കേസിനാസ്പദമായ സംഭവം. സിഡ്‌നിയിലെ ബ്രിഗ്‌ലിയില്‍ വെച്ച് നാലംഗ സംഘം  മക്ഗില്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു.തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘം മക്ഗില്ലിനെ അജ്ഞാത കേന്ദ്രത്തിലെത്തിച്ച ശേഷം  മോചനദ്രവ്യം ആവശ്യപ്പെട്ടു. തുടര്‍ന്ന് താരത്തെ മർദ്ദിച്ച സംഘം  രണ്ട് മണിക്കൂറിന് ശേഷം വിട്ടയച്ചു. പിന്നീടുള്ള അന്വേഷണത്തിലാണ് സംഘം പൊലീസ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് മക്ഗില്ലിനെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു.

ആസ്‌ട്രേലിയക്ക് വേണ്ടി 44 ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും മക്ഗിൽ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 208ഉം ഏകദിനത്തില്‍ ആറും വിക്കറ്റ് വീഴ്ത്തി.  മികച്ച പെർഫോമൻസോടെ ചില മത്സരങ്ങളില്‍ ആസ്ട്രേലിയക്ക് വിജയം സമ്മാനിക്കാനും മക്ഗില്ലിനായിരുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...