‘മസിൽ പെരുപ്പിച്ച്’ ഗെയ്‌ലും ചെഹലും; ക്ലിക്കുമായി സച്ചിൻ ബേബി; വൈറല്‍

gayile-pic-viral
SHARE

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിലെ ആവേശപ്പോരാട്ടത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ പഞ്ചാബ് കിങ്സ് തകർത്തെങ്കിലും, തകർപ്പൻ പറ്റാത്ത ഒന്നുണ്ട്. ഇരു ടീമുകളിലുമായി കളിക്കുന്ന വെസ്റ്റിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയ്‌ലും ഇന്ത്യൻ താരം യുസ്‌വേന്ദ്ര ചെഹലും തമ്മിലുള്ള രസകരമായ സൗഹൃദം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ പഞ്ചാബ് വിജയം നേടിയതിനു തൊട്ടുപിന്നാലെ ‘മസിൽ പെരുപ്പിച്ച്’ കളത്തിലിറങ്ങിയ ഗെയ്‌ലും ചെഹലും ആരാധകരുടെ ശ്രദ്ധ കവർന്നു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണെടുത്തത്. യുസ്‌വേന്ദ്ര ചെഹലിനെതിരായ ഇരട്ട സിക്സർ സഹിതം 24 പന്തിൽ 46 റൺസെടുത്ത ക്രിസ് ഗെയ്‍ൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മത്സരത്തിൽ നാല് ഓവറിൽ 34 റൺസ് മാത്രം വഴങ്ങിയ ചെഹലിന് ലഭിച്ചത് ഒരേയൊരു വിക്കറ്റും. മറുപടി ബാറ്റിങ്ങിൽ നിശ്ചിത 20 ഓവറിൽ ബാംഗ്ലൂരിനെ എട്ടു വിക്കറ്റ് നഷ്ടത്തിൽ 145 റൺസിൽ ഒതുക്കിയ പഞ്ചാബ്, 34 റൺസിനാണ് ജയിച്ചുകയറിയത്.

കളത്തിൽ ആവേശം വിതറിയ പോരാട്ടത്തിനുശേഷമാണ് ‘മസിൽ പെരുപ്പിച്ച്’ ഗെയ്‌ലും ചെഹലും കളത്തിലിറങ്ങിയത്. ഇവരുടെ ‘മസിൽച്ചിത്രം’ പകർത്താനെത്തിയ ബാംഗ്ലൂരിന്റെ മലയാളി താരം സച്ചിൻ ബേബിയും. ഗെയ്‍ലിന്റെയും ചെഹലിന്റെയും മസിൽച്ചിത്രം പകർത്തുന്ന സ‍ച്ചിൻ ബേബിയുടെ ഫോട്ടോ സഹിതം പഞ്ചാബ് കിങ്സ് ട്വിറ്ററിൽ കുറിച്ചതിങ്ങനെ: ‘ഇന്നത്തെ പഞ്ചാബ് കിങ്സ് – റോയൽ ചാലഞ്ചേഴ്സ് മത്സരത്തിന്റെ രത്നച്ചുരുക്കം’.

MORE IN SPORTS
SHOW MORE
Loading...
Loading...