ജോർജിയയ്ക്ക് രണ്ടാം പിറന്നാൾ; ആഘോഷിച്ച് താരങ്ങൾ: വിഡിയോ

bday
SHARE

രാജസ്ഥാന്‍ റോയല്‍സ് ക്യാംപിലെ കുട്ടിതാരത്തിന്റെ പിറന്നാള്‍ ആഘോഷിച്ച് താരങ്ങള്‍. ജോസ് ബട്‌ലറുടെ മകള്‍ ജോര്‍ജിയയുടെ പിറന്നാളാണ് ഗംഭീരമാക്കിയത്. ടാസ്കുകളും ഗെയിമുകളുമായി മല്‍സരത്തിനിടയിലെ ഇടവേള റോയല്‍സ് ക്യാംപ് നന്നായി മുതലാക്കി.

പുത്തുനുടുപ്പുമിട്ട് കാര്യമായ കളിയിലായിരുന്നു ജോര്‍ജിയ. അതിനിടയ്ക്കാണ് കേക്ക് മുറിക്കാന്‍ എത്തിയത്. ടാസ്കുകളും ഗെയിമുകളുമായി റോയല്‍സ് ക്യാംപും പിറന്നാള്‍ ഗംഭീരമാക്കി. ഡേവിഡ് മില്ലര്‍ക്ക് കിട്ടിയ ടാസ്ക് ഇതാണ്. ഗംഭീര പ്രകടനവുമായി ചേതന്‍ കയ്യടി നേടി. പാട്ടുപാടിയും ചന്തുവിനെ തോല്‍പ്പിക്കാനാകില്ലെന്ന് ക്രിസ് മോറിസ് കിട്ടയ ഗ്യാപില്‍ കോച്ചിങ് സ്റ്റാഫിനേയും കളിയാക്കി താരങ്ങള്‍. അവസാനം സ‍ഞ്ജുവിന്റെ അവസരം എത്തി. ഏപ്രില്‍ 20 നായിരുന്നു ജോര്‍ജിയയുടെ ജന്‍മദിനം. രണ്ടാം പിറന്നാള്‍ ആഘോത്തിന്റെ വീഡിയോ ഇന്നാണ് രാജസ്ഥാന്‍ റോയല്‍സ് പോസ്റ്റ് ചെയ്തത്.

MORE IN SPORTS
SHOW MORE
Loading...
Loading...